ല­ണ്ടന്‍: ബ്രിട്ടനിലേക്ക് അനധി­കൃ­ത കു­ടി­യേ­റ്റ­ത്തിന് ശ്രമിച്ച 18 ഇന്ത്യക്കാരെ യു കെ പൊലീസ് പിടി കൂടി. യു കെ ബോര്‍ഡര്‍ ഏജന്‍സിയാണ് ലീസസ്റ്ററിലെ തുണിശാലയില്‍ നിന്നും അബര്‍ദീനിലെ റെസ്റ്റോറന്റില്‍ നിന്നും ഇവരെ അറസ്റ്റ് ചെയ്­തത്. ബ്രിട്ടനില്‍ നിന്നും ഇവരെ ഇന്ത്യയിലേക്കയക്കാനുള്ള നടപടി ക്രമങ്ങള്‍ നടന്നുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

ജൂലൈ 22 മുതല്‍ 29 വരെയുള്ള സമയത്താണ് പ്രത്യേക പൊലീസ് സംഘം ഇവരെ പിടി കൂടിയത്. ലണ്ടനിലെ ഭക്ഷ്യ വിതരണ ശാലയിലും, തുണിശാലയിലും മറ്റും അനധികൃതമായി ജോലി ചെയ്യുകയായിരുന്നു ഇവര്‍.

അനധികൃത ജോലി നല്‍കിയതായി തെളിഞ്ഞാല്‍ തൊഴില്‍ നല്‍കിയ സ്ഥാപനത്തില്‍ നിന്നും 18,0000 പൗണ്ട് വരെ പിഴയായി ഈടാക്കാന്‍ ലണ്ടനില്‍ നിയമമുണ്ട്.

കുടിയേറ്റ രേഖ ലഭിക്കാനായി നടത്തുന്ന വിവാഹങ്ങള്‍ക്കെതിരെയും, വ്യാജ കോളെജുകള്‍ക്കെതിരെയും നടപടി കര്‍ശനമാക്കാന്‍ ബ്രിട്ടീഷ് കുടിയേറ്റ മന്ത്രി ഡാമിയന്‍ ഗ്രീന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.