എഡിറ്റര്‍
എഡിറ്റര്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനത്തെത്തുടര്‍ന്ന് പ്രസവം; മാനന്തവാടി കെ.സി.വൈ.എം കോ-ഓഡിനേറ്റര്‍ കസ്റ്റഡിയില്‍
എഡിറ്റര്‍
Wednesday 8th March 2017 7:00pm

 

പനമരം: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വയനാട്ടില്‍ നിന്ന് വീണ്ടും ലൈംഗിക പീഡന വാര്‍ത്ത. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കേരള കത്തോലിക്ക് യൂത്ത് മൂവ്മെന്റ് (കെ.സി.വൈ.എം) മാനന്തവാടി രൂപതാ കോ-ഓര്‍ഡിനേറ്റര്‍ സിജോ ജോര്‍ജ്ജിനെ പനമരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ പോക്സോ, ജുവനൈല്‍ ജസ്റ്റിസ്, ഐ.പി.സി എന്നീ നിയമപ്രകാരം കേസെടുത്തു. ചെറുകാട്ടൂര്‍ തൈപറമ്പ് സ്വദേശിയായ സിജോ ജോര്‍ജ്ജിന് 23 വയസ്സാണ് പ്രായം.


Also read ‘പെണ്ണേ സ്വന്തം സൗന്ദര്യം പുരുഷന്മാര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ച നിന്റെ മാതാപിതാക്കള്‍ക്ക് സ്വര്‍ഗ്ഗം ലഭിക്കില്ല’; ഹിന്ദു ഭക്തിഗാനം ആലപിച്ച മുസ്ലീം യുവതിയോട് മത മൗലിക വാദികള്‍


 

ലൈംഗിക പീഡനത്തെ തുടര്‍ന്ന് കഴിഞ്ഞവര്‍ശഷം 17-കാരിയായ പെണ്‍കുട്ടി ഡിസംബര്‍ 28-ന് പ്രസവിച്ചിരുന്നു. കുഞ്ഞിനെ സിജോ ജോര്‍ജ്ജ് രഹസ്യമായി കോഴിക്കോട്ടെ കോണ്‍വെന്റിനോട് ചേര്‍ന്ന അനാഥാലയത്തിലേക്ക് മാറ്റുകയായിരുന്നു. കേസില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പനമരം ഡി.വൈ.എസ്.പി മുഹമ്മദ് ഷാഫി അറിയിച്ചു. കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ മുന്‍ സെക്രട്ടറി കൂടിയാണ് സിജോ ജോര്‍ജ്ജ് .

പ്രസവം രഹസ്യമാക്കി വെയ്ക്കാന്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരുന്നത്. പെണ്‍കുട്ടിക്ക് 18 വയസാകുമ്പോള്‍ വിവാഹം കഴിക്കാമെന്ന് പ്രതി കുട്ടിയുടെ വീട്ടുകാരോട് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പ്രതിയുടെ വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തു. തുടര്‍ന്ന് ജീവനൊടുക്കാന്‍ തീരുമാനിച്ച സമയത്താണ് സിജോ ജോര്‍ജ്ജിെന പൊലീസിനെ അറസ്റ്റ് ചെയ്തത്.

Advertisement