എഡിറ്റര്‍
എഡിറ്റര്‍
നിതാഖത്: 178 മലയാളികളെക്കൂടി നാട്ടിലെത്തിക്കും
എഡിറ്റര്‍
Saturday 30th November 2013 6:59am

nithakath

റിയാദ്: സ്വദേശിവല്‍ക്കരണത്തെത്തുടര്‍ന്ന് ജോലി നഷ്ടമായ 178 മലയാളികളെക്കൂടി നോര്‍ക്കയുടെ സഹായത്തോടെ നാട്ടിലെത്തിക്കും.

ജിദ്ദയില്‍ നിന്ന് 88 പേരും റിയാദില്‍ നിന്ന 50 പേരും ദമാമില്‍ നിന്ന് 40 പേരുമാണ് നാട്ടിലെത്താന്‍ നോര്‍ക്കയെ സമീപിച്ചത്‌.

ഈ 178 പേരുടെയും വിവരങ്ങള്‍ വിമാനടിക്കറ്റ് ലഭിയ്ക്കുന്നതിനായി നല്‍കിയിട്ടുണ്ടെന്ന് നോര്‍ക്കയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.സുദീപ് പറഞ്ഞു.

നാട്ടിലേക്ക് തിരിച്ചെത്താന്‍ നോര്‍ക്കയുടെ സഹായം തേടിവരുന്ന മലയാളികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. നേരത്തെ റിയാദിലും ജിദ്ദയിലും ദമാമിലും നോര്‍ക്കയുടെ നേതൃത്വത്തില്‍ ഉപദേശകസമിതി രൂപീകരിച്ചിരുന്നു.

ഇതുവഴി 134 പേരുടെ വിമാനടിക്കറ്റ് ശരിയാക്കിയിരുന്നെങ്കിലും 24 പേരുടെ യാത്ര പല പ്രശ്‌നങ്ങളാല്‍ മുടങ്ങിക്കിടന്നിരുന്നു.

നിതാഖത് നിയമത്തെത്തുടര്‍ന്ന്‌ ജോലി നഷ്ടപ്പെട്ട് 54 പ്രവാസികളാണ്  ഇന്നലെ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത്.

നാട്ടിലേക്ക് മടങ്ങാന്‍ നോര്‍ക്കയുടെ സഹായം ലഭ്യമാണെങ്കിലും പലരും സര്‍ക്കാര്‍ സഹായത്തിന് കാത്തുനില്‍ക്കാതെ സ്വന്തം ചിലവില്‍ മടങ്ങുകയാണ്.

ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങിവരാന്‍ അപേക്ഷിച്ച 178 പേര്‍ക്കും രേഖകള്‍ ശരിയാക്കിയതിന് ശേഷം ഒരാഴ്ച്ചയ്ക്കുള്ളില്‍ നാട്ടിലെത്താനാകുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.

Advertisement