ന്യൂയോര്‍ക്ക് : ലോകത്ത് ഏറ്റവും വേഗതയുള്ള വിരലുകള്‍ പതിനേഴുകാരന് സ്വന്തം. അമേരിക്കയില്‍ നടത്തിയ യു.എസ് എല്‍.ജി നാഷണല്‍ ടെക്സ്റ്റിങ് കോമ്പറ്റീഷനിലാണ് ഓസ്റ്റിന്‍ വീര്‍സ്‌കെ എന്ന പതിനേഴുകാരന് ഒന്നാമതെത്തിയത്. 50,000 യു.എസ് ഡോളറാണ് ഓസ്റ്റിന് സമ്മാനമായി ലഭിച്ചിരിക്കുന്നത്.

Ads By Google

കഴിഞ്ഞ വര്‍ഷവും ഓസ്റ്റിന് തന്നെയായിരുന്നു ഒന്നാം സ്ഥാനം. അന്നും ലഭിച്ചു 50,000 ഡോളര്‍. ഈ കാശൊക്കെ എന്ത് ചെയ്യണമെന്നതിനെ കുറിച്ചും ഓസ്റ്റിന് വ്യക്തമായ  ധാരണയുണ്ട്. തന്റെ കോളേജ്   പഠനത്തിനാണത്രേ ഓസ്റ്റിന്‍ ഇത് ചിലവഴിക്കുക.

ആകെ 11 പേരാണ് മത്സരത്തില്‍ പങ്കെടുത്തത്. ഒരേ മോഡല്‍ സെല്‍ഫോണാണ് മത്സരാര്‍ത്ഥികള്‍ക്കെല്ലാം ലഭിച്ചത്. വേഗത, സൂക്ഷ്മത, നിപുണത എന്നിവയാണ് മത്സരത്തില്‍ പരിശോധിക്കുന്നത്.

500 ടെക്‌സ്റ്റ് മെസേജുകളാണ്‌  ഒരു ദിവസം കൊണ്ട് ഓസ്റ്റിന്‍ തന്റെ സുഹൃത്തുക്കള്‍ക്കയച്ചത്.