എഡിറ്റര്‍
എഡിറ്റര്‍
മുംബൈയില്‍ 15കാരനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്നു
എഡിറ്റര്‍
Sunday 14th May 2017 11:49am

മുംബൈ: ധാരാവിയില്‍ 15കാരനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്നു. ആമിര്‍ ഹുസൈന്‍ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച ഗാന്ധി മൈതാനിലായിരുന്നു സംഭവം. ഒരു സംഘം കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഒരു സംഘം ആണ്‍കുട്ടികള്‍ക്കിടയിലുണ്ടായ തര്‍ക്കത്തില്‍ ആമിര്‍ ഇടപെടുകയായിരുന്നു. തുടര്‍ന്ന് ബാറ്റുകൊണ്ടും സ്റ്റമ്പുകൊണ്ടും ആമിറിനെ കുട്ടികള്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.


Must Read: ഉമേഷ്ബാബുവിനെ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് സി.പി.ഐ.എം നേതൃത്വത്തിന്റെ തിട്ടൂരം പയ്യന്നൂരില്‍ യുക്തിവാദി സംഘത്തിന്റെ പരിപാടി ഒഴിവാക്കി 


ഗുരുതരമായ പരുക്കുകളോടെ ആമിര്‍ നിലത്തുവീണു. പിന്നീട് കുട്ടിയെ സിയോണ്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാവാത്ത ഒരു കുട്ടിയെ അറസ്റ്റു ചെയ്തിട്ടുണ്ട്.

Advertisement