എഡിറ്റര്‍
എഡിറ്റര്‍
മേഘാലയില്‍ ട്രക്ക് മറിഞ്ഞ് 16 മരണം; 50 പേര്‍ക്ക് പരിക്ക്
എഡിറ്റര്‍
Sunday 26th February 2017 4:25pm

ഷില്ലോങ്:  മേഘാലയില്‍ ട്രക്ക് മറിഞ്ഞ് 16 മരണം. പടിഞ്ഞാറന്‍ ഖാസി മലനിരകളിലാണ് സംഭവം. അന്‍പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സമീപത്തുള്ള ചര്‍ച്ചിലേക്ക് ആളുകളെ കയറ്റിപ്പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.  അതിവേഗമാണ് അപകടത്തിന് കാരണമെന്നാണ് സൂചന.

അപകടത്തില്‍പ്പെട്ടവര്‍ മലയിടുക്കിലേക്ക് വീഴുകയായിരുന്നു. 12 പേര്‍ അപകടസ്ഥലത്തും 4 പേര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരണപ്പെട്ടത്. പരിക്കേറ്റവരെ ജില്ലയിലെ 2 ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്.

Advertisement