എഡിറ്റര്‍
എഡിറ്റര്‍
യു.പിയില്‍ പതിനഞ്ചുകാരിയെ ശല്യപ്പെടുത്തിയശേഷം നാട്ടുകാരുടെ മുന്നില്‍ വെച്ച് കൈവെട്ടി
എഡിറ്റര്‍
Thursday 24th August 2017 11:40am

യു.പി: യു.പിയില്‍ പിറകെ നടന്ന് ശല്ല്യപ്പെടുത്തിയാള്‍ പതിനഞ്ചുകാരിയുടെ കൈവെട്ടി. ലഖ്മിപൂര്‍ ഖേരി ജില്ലയിലെ തിരക്കേറിയ മാര്‍ക്കറ്റിലാണ് സംഭവം. അക്രമി പെണ്‍കുട്ടിയുടെ കൈകളില്‍ തുടരെ തുടരെ വെട്ടുകയായിരുന്നു.

വിനോദ് ചൗരസ്യ എന്നയാളാണ് അക്രമം നടത്തിയത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ ഇയാള്‍ നേരത്തെയും ശല്ല്യപ്പെടുത്തിയിരുന്നു.

പ്രതിയും പെണ്‍കുട്ടിയും ഒരേ പ്രദേശത്തുകാരാണെന്ന് പൊലീസ് പറഞ്ഞു. സമീപത്തുള്ള വെല്‍ഡിങ് കടയില്‍നിന്നാണു പ്രതി വെട്ടാനുള്ള വാളെടുത്തത്.

ലക്‌നൗ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. ആരോഗ്യ സ്ഥിതിയില്‍ പുരോഗതി ഉണ്ടാകുന്ന മുറയ്ക്ക് പെണ്‍കുട്ടിയുടെ മൊഴിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

ഈയടുത്ത് യു.പിയില്‍ അക്രമിസംഘത്തിന്റെ വെട്ടേറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവമുണ്ടായിരുന്നു.

Advertisement