എഡിറ്റര്‍
എഡിറ്റര്‍
പൊതുസ്ഥലത്ത് മൂത്രം ഒഴിച്ചത് ചോദ്യം ചെയ്ത റിക്ഷ ഡ്രൈവറെ യുവാക്കള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി
എഡിറ്റര്‍
Sunday 28th May 2017 7:12pm

ന്യൂദല്‍ഹി: പൊതുസ്ഥലത്ത് മൂത്രം ഒഴിച്ചത് ചോദ്യം ചെയ്ത ഇ-റിക്ഷ ഡ്രൈവറെ യുവാക്കള്‍ സംഘം ചേര്‍ന്ന് അടിച്ച് കൊലപ്പെടുത്തി. ശനിയാഴ്ച വൈകുന്നേരം വടക്കന്‍ ദല്‍ഹിയിലെ ജിടിബി നഗര്‍ മെട്രോ റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു സംഭവം.

കിഷോര്‍ മാര്‍ക്കറ്റ് സ്വദേശിയായ രവീന്ദര്‍ എന്ന 32 കാരനെയാണ് യുവാക്കള്‍ ഇരുമ്പ് വടികളും കല്ലുകളും ഉപയോഗിച്ച് കൊലപ്പെട്ടുത്തിയത്. പൊതു സ്ഥലത്ത് മൂത്രം ഒഴിക്കുന്ന ശീലം നല്ലതല്ലെന്ന് പറഞ്ഞ രവീന്ദര്‍ പ്രദേശം വൃത്തികേടാകുമെന്നും ദുര്‍ഗന്ധമുണ്ടാകുമെന്നും പറഞ്ഞു. ഇതിനെ തുടര്‍ന്ന് രവീന്ദറും യുവാക്കളും തമ്മില്‍ വാക്കേറ്റമുണ്ടായി.


Also Read: ‘ബീഫ് ഞങ്ങളുടെ വികാരമാടോ, പറ്റുമെങ്കില്‍ തടയ്’; കണ്ണൂരില്‍ പോത്തിനെയറക്കുന്നുവെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ദല്‍ഹിയിലെ ബി.ജെ.പി വാളില്‍ കലിതുള്ളി മലയാളികള്‍


അപ്പോള്‍ അവിടെ നിന്നും പോയ യുവാക്കള്‍ വൈകിട്ട് എട്ടുമണിയോടെ കൂട്ടുകാരെ കൂട്ടി എത്തി രവീന്ദറിനെ മര്‍ദിക്കുകയായിരുന്നു. വിദ്യാര്‍ഥികള്‍ എന്ന് തോന്നിക്കുന്ന മൂന്ന് നാല് യുവാക്കള്‍ റോഡ് സൈഡില്‍ മൂത്രം ഒഴിക്കുന്നത് രവീന്ദര്‍ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് സ്ഥിരീകരിച്ചു.

യുവാക്കള്‍ പോയ ശേഷം രവീന്ദര്‍തന്നെയാണ് സംഭവം സഹോദരനെ വിളിച്ച് അറിയിച്ചത്. ഇയാള്‍ എത്തി ആശുപത്രിയില്‍ എത്തിച്ചപ്പേഴേക്കും രവീന്ദര്‍ മരിച്ചിരുന്നു. സംഭവത്തില്‍ കേസെടുത്തതായും പ്രതികളെ തിരിച്ചറിഞ്ഞതായും ഡി.സി.പി അറിയിച്ചു.

Advertisement