എഡിറ്റര്‍
എഡിറ്റര്‍
പിങ്കി പ്രമാണിക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍
എഡിറ്റര്‍
Saturday 16th June 2012 9:58am

കൊല്‍ക്കത്ത്: മാനഭംഗക്കേസില്‍ ഇന്നലെ അറസ്റ്റിലായ ഇന്ത്യന്‍ അത്‌ലറ്റ് പിങ്കി പ്രമാണികിനെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പിങ്കിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിട്ടുണ്ട്.

ഈസ്‌റ്റേണ്‍ റയില്‍വേ താരമായ പിങ്കിയെ സബ് ഡിവിഷനല്‍ മജിസ്‌ട്രേട്ട് കോടതിയിലാണ് ഹാജരാക്കിയിരുന്നത്. ലിംഗപരിശോധന നടത്താന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കോടതി ഉത്തരവു ലഭിച്ചാലുടന്‍ പരിശോധന നടത്തുമെന്ന് ചീഫ് മെഡിക്കല്‍ ഹെല്‍ത്ത് ഓഫിസര്‍ ഡോ. സുകന്ത സില്‍ വ്യക്തമാക്കി.

ദോഹ ഏഷ്യന്‍ ഗെയിംസിനുശേഷം സ്‌പോര്‍ട്‌സിനോട് വിട പറഞ്ഞ പിങ്കിയ്‌ക്കെതിരെ കഴിഞ്ഞ ദിവസമാണ് പരാതിയുമായി ഒരു സ്ത്രീ രംഗത്തെത്തുന്നത്. പിങ്കി പുരുഷനാണെന്നും വിവാഹം കഴിക്കാമെന്നു സമ്മതിച്ച് കൂടെത്താമസിപ്പിച്ച ശേഷം പണംതട്ടിയെടുക്കുകയും ബലാല്‍സംഗം ചെയ്യുകയും ചെയ്തുവെന്നുമാണ് പരാതിയില്‍ പറഞ്ഞത്.

കഴിഞ്ഞ ദിവസം സ്വകാര്യ നഴ്‌സിങ് ഹോമില്‍ നടത്തിയ പരിശോധനയില്‍ പിങ്കി ആണാണെന്നു വ്യക്തമായിരുന്നു. ഇതിനിടെ പരിശോധനാ ഫലം വന്നതിനു ശേഷമേ പിങ്കിക്കെതിരെ സ്വീകരിക്കേണ്ട നടപടിയെക്കുറിച്ച് ആലോചിക്കുകയുള്ളൂവെന്ന് ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ സെക്രട്ടറി വല്‍സന്‍ വ്യക്തമാക്കി.

Advertisement