ന്യൂദല്‍ഹി: രാജ്യത്ത് നടപ്പു സാമ്പത്തിക വര്‍ഷം 7.2 ശതമാനമാനം സാമ്പത്തിക വളര്‍ച്ചയുണ്ടാകുമെന്ന് 13ാം ധനകാര്യ കമ്മീഷന്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഇത് 6.7 ശതമാനമായിരുന്നു. 2011-2012 സാമ്പത്തിക വര്‍ഷത്തില്‍ ഇത് ഒമ്പത് ശതമാനമായി ഉയരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ധനമന്ത്രി പ്രണബ് മുഖര്‍ജി പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഉത്പാദന രംഗത്തെ വളര്‍ച്ച ഇരട്ടിയിലധികമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഭക്ഷ്യവസ്തുകളുടെ വിലകയറ്റം ആശങ്കാജനകമായി തുടരുകയാണ്. ധനകമ്മി 6.5 ശതമാനമായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

പെട്രോള്‍ ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നത് ഗുണകരമല്ല. റവന്യൂ കമ്മി ഇല്ലാതാക്കാന്‍ നടപടിയെടുക്കണം. ചരക്ക് സേവന നികുതി നടപ്പാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം നികത്തണം. ഇതിനായി എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി 50,000 കോടി രൂപ അനുവദിക്കണം. കേന്ദ്ര നികുതി വിഹിതത്തില്‍ 32 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Subscribe Us: