Categories

പിണറായി പോളിനെ ഫോണില്‍ വിളിച്ചിരുന്നു

k-sudhakaran-rw-2കണ്ണൂര്‍: ദേശാഭിമാനിക്കായി ഫണ്ട് ആവശ്യപ്പെട്ട് പിണറായി വിജയനും ഇ.പി.ജയരാജന്‍ എംഎല്‍എയും പോള്‍.എം.മുത്തൂറ്റിനെ ഫോണില്‍ വിളിച്ചിരുന്നതായി കെ.സുധാകരന്‍ എം.പി ആരോപിച്ചു.ഫണ്ട് നല്‍കാത്തതിനെ തുടര്‍ന്ന് ഇരുവരും പോളുമായി വാക്കേറ്റം നടത്തിയിരുന്നു . പോളിന്റെ സുഹൃത്തുക്കളാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.പോളിന്റെ മരണവുമായി ഈ സംഭവത്തിന് ബന്ധമുണ്ടോ ് അന്വേഷിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ പോള്‍ വധവുമായി ഈ സംഭവത്തിന് എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അറിയില്ല. കേസുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങള്‍ കൈവശമുണ്ടങ്കില്‍ പുറത്തുപറയണമെന്ന ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് താന്‍ ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും സുധാകരന്‍ പറഞ്ഞു.

ഇ.പി. ജയരാജന്‍ കഴുത്തില്‍ വെടിയുണ്ടയുമായാണ് ജീവിക്കുന്നതെന്ന സി.പി.ഐ.എം നേതാക്കളുടെ പ്രചാരണം പച്ചകള്ളമാണ്. ജയരാജന്റെ കഴുത്തില്‍ വെടിയുണ്ടയുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ മുന്‍പാകെ ഹാജരായി തെളിയിച്ചാല്‍ ജയരാജന്‍ പറയുന്നതുപോലെ താന്‍ ചെയ്തുകൊള്ളാം. സുധാകരന്‍ വെല്ലുവിളിച്ചു.ചിരാല പൊലീസില്‍ നല്‍കിയ പരാതിയില്‍ തനിക്ക് വെടിയേറ്റുവെന്ന് ജയരാജന്‍ പറഞ്ഞിട്ടില്ല.എഫ്‌ഐആറിന്റെ കോപ്പി ഉയര്‍ത്തി കാണിച്ച് സുധാകരന്‍ വ്യക്തമാക്കി.

ജയരാജന്‍ വധശ്രമ കേസില്‍ താന്‍ പ്രതിയല്ല. തന്നെ പ്രതിചേര്‍ക്കാന്‍ സുപ്രീംകോടതി വരെ പോയിട്ടും സാധിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. ആന്ധ്ര സി.ഐ.ഡി തന്നെ ചോദ്യം ചെയ്തിരുന്നു. കുറ്റക്കാരനല്ലെന്നും ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് കേസില്‍ നിന്ന് ഒഴിവാക്കുകയായിരുന്നുവെന്ന് സുധാകരന്‍ അവകാശപ്പെട്ടു. ഇ പി ജയരാജന്റെ സ്വത്തുവിവരങ്ങള്‍ അന്വേഷിക്കാന്‍ മാധ്യമങ്ങളും അന്വേഷണ ഉദ്യോഗസ്ഥരും തയ്യാറാകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

Comments are closed.