തിരുവനന്തപുരം: ക്രമക്കേട് അന്വേഷിക്കാന്‍ വിജിലന്‍സ് എത്തിയപ്പോള്‍ ഓഫീസിലില്ലാതിരുന്ന പൊതുമരാമത്ത് വകുപ്പിലെ 13 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. മലപ്പുറത്തെ കെട്ടിട വിഭാഗം ഡിവിഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥരേയും അവരെ നിയന്ത്രിക്കാത്ത എക്‌സിക്യൂട്ടീവ് എഞ്ചിനീയറേയുമാണ് സസ്‌പെന്റ് ചെയ്തത്.


Also Read: ‘ഹിന്ദുമതത്തിലേക്ക് മാറും, അല്ലെങ്കില്‍ ആത്മഹത്യ ചെയ്യും’; പൊലീസ് സ്റ്റേഷനില്‍ വെച്ച് മുത്തലാഖ് ഇരയായ യുവതി


ഡിവിഷന്‍ ഓഫീസിലെ ക്രമക്കേടുകള്‍ മാധ്യമ വാര്‍ത്തയായതിനെ തുടര്‍ന്ന് മന്ത്രി ജി.സുധാകരന്‍ അടിയന്തര അന്വേഷണത്തിന് പൊതുമരാമത്ത് വിജിലന്‍സ് വിഭാഗത്തെ ചുമതലപ്പെടുത്തുകയായിരുന്നു.

മന്ത്രിയുടെ ഉത്തരവിനെ തുടര്‍ന്ന് പരിശോധനയ്ക്ക് ഉദ്യോസ്ഥര്‍ ഓഫീസിലെത്തിയപ്പോള്‍ 12 പേരും ഓഫീസിലുണ്ടായിരുന്നില്ല.