എഡിറ്റര്‍
എഡിറ്റര്‍
കല്‍ക്കത്തയില്‍ വ്യാപാര കേന്ദ്രത്തില്‍ തീപ്പിടുത്തം; 19 മരണം
എഡിറ്റര്‍
Wednesday 27th February 2013 10:24am

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ വ്യാപാരകേന്ദ്രത്തിലുണ്ടാ തീപ്പിടുത്തത്തില്‍ 19 മരണം. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം. സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ സൂര്യസെന്‍ സ്ട്രീറ്റിലെ ആറ് നില കെട്ടിടത്തിനാണ് തീപ്പിടുത്തമുണ്ടായത്.

Ads By Google

സാരമായി പൊള്ളലേറ്റ ഒമ്പത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല്‍പ്പതോളം പേര്‍ സംഭവസമയത്ത് കെട്ടിടത്തിനുള്ളിലുണ്ടായിരുന്നു. മരണനിരക്ക് ഇനിയും ഉയരാനാണ് സാധ്യത.

ഏറെ നേരത്തേ ശ്രമഫലമായാണ് തീയണച്ചത്. എന്നാല്‍ കെട്ടിടത്തില്‍ നിന്നും ശക്തമായ പുക ഉയരുന്നതിനാല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ് നടക്കുന്നത്.

കെട്ടിടത്തില്‍ നിന്നും പുറത്ത് കടക്കാന്‍ ഒരു വഴി മാത്രമേ ഉള്ളൂ. തീ വ്യാപിച്ചത് മൂലം ഇതും അടഞ്ഞിരിക്കുകയാണ്. തീപ്പിടുത്തത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. എന്നാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

വീട്ടുസാധനങ്ങളും പ്ലാസ്റ്റിക് ഉത്പന്നങ്ങളും വില്‍ക്കുന്ന കടകളാണ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഏറെ കാലപ്പഴക്കമുള്ള കെട്ടിടത്തിലാണ് അപകടമുണ്ടായിരിക്കുന്നത്.

കെട്ടിടത്തിന് അംഗീകാരമില്ലെന്ന് അഗ്നിശമന മന്ത്രി ജാവേദ് ഖാന്‍ വ്യക്തമാക്കി. വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളില്ലാത്ത ഇത്തരം നിരവധി കെട്ടിടങ്ങള്‍ കൊല്‍ക്കത്തയുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ടെന്നും ഇതിനെതിരെ ഉടന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement