Categories

13 നഗരങ്ങളില്‍ ഇന്ധന വില വര്‍­ധിച്ചു

ന്യൂദല്‍ഹി: രാജ്യത്തെ 13 നഗരങ്ങളില്‍ പെട്രോള്‍ ഡീസല്‍ വില വര്‍­ധിച്ചു. പ്രകൃതിക്കനുയോജ്യമായ യുറോ നാല് ഗ്രേഡിയുള്ള പെട്രോളായിരിക്കും ഇനി മുതല്‍ ഈ നഗരങ്ങളില്‍ ഉപയോഗിക്കുക.

ദല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 50 പൈസ വര്‍ധിച്ച് 47.93 രൂപ വിലയായി . ഡീസലിന് 26 പൈസ വര്‍ധിച്ചു. വില 38.10 രൂപയായായി.

ദല്‍ഹിക്ക് പുറമെ മുംബൈ, കൊല്‍ക്കൊത്ത, ചെന്നൈ, ഹൈദരാബാദ്, ബാംഗ്ലൂര്‍, ലക്‌നൗ, കാണ്‍പൂര്‍, ആഗ്ര, സൂറത്ത്, അഹമ്മദാബ്ദ്, പൂനെ, ഷോലാപൂര്‍ എന്നിവിടങ്ങളിലാണ് ഇന്ധനവില വര്‍ധിച്ചത്‌.

കേരളത്തിലെ നഗരങ്ങളില്‍ അടുത്ത ഘട്ടമായിട്ടായിരിക്കും ഈ ഇന്ധനങ്ങള്‍ ഉപയോഗിക്കുക.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.