മുംബൈ: മദ്യലഹരിയില്‍ സ്ത്രീ ഓടിച്ച കാര്‍ നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി മുംബൈ മറൈന്‍ ഡ്രൈവിലാണ് അപകടം. പ്രൊഫഷണല്‍ ബ്യൂട്ടീഷ്യയായ നൂരിയ ഹവേലിവാല(27) ആണ് മദ്യപിച്ച് കാറോടിച്ചത്.

പോലീസ് ചെക്ക്‌പോസ്റ്റില്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി പരിശോധന നടത്തുന്നതിനിടയില്‍ കുതിച്ചെത്തിയ കാര്‍ ബൈക്ക് യാത്രക്കാരനെയും പോലീസുകാരെയും ഇടിച്ചുവീഴ്ത്തുകയായിരുന്നു. ബൈക്ക് യാത്രക്കാരന്‍ തല്‍ക്ഷണം മരിച്ചു.

അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ക്കും കോണ്‍സ്റ്റബിളുമാര്‍ക്കുമാണ് പരിക്കേറ്റത്. സംഭവത്തെതുടര്‍ന്ന് 27 കാരിയായ നൂറിയക്കെതിരെ പോലീസ് കേസെടുത്തു. പരിക്കേറ്റവരെ മുംബൈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.