Categories

കേരളത്തിലെ 123 വില്ലേജുകള്‍ പരിസ്ഥിതി ദുര്‍ബലമായി തുടരുമെന്ന് കേന്ദ്ര സര്‍ക്കാര്‍

western-gattu-2

ന്യൂദല്‍ഹി: കേരളത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ മാറ്റമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യം സര്‍ക്കാര്‍ ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചു. കേരളത്തിലെ 123 വില്ലേജുകള്‍ പരിസ്ഥിതി ലോലമായി തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

പരിസ്ഥിതി ലോല പ്രദേശങ്ങള്‍ തീരുമാനിച്ചത് എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായം തേടിയതിന് ശേഷമാണ്. ഇതുസംബന്ധിച്ച് നവംബര്‍ 13 ന് പുറപ്പെടുവിച്ച ഉത്തരവ് നിലനില്‍ക്കും.

പരിസ്ഥിതി ദുര്‍ബല മേഖലകളില്‍ ഖനനത്തിനും മണല്‍ വാരലിനുമുള്ള നിയന്ത്രണം തുടരും. ഡിസംബര്‍ 20ലെ മെമ്മോറാണ്ടം അസാധുവാണെന്നും കേന്ദ്രം ഹരിത ട്രൈബ്യൂണലിനെ അറിയിച്ചു.

പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ നിശ്ചയിക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകളുടെ  അഭിപ്രായം കൂടി പരിഗണിക്കുമെന്നായിരുന്നു ഡിസംബര്‍ 20 ന് പുറത്തിറക്കിയ മെമ്മോറാണ്ടത്തില്‍ പറഞ്ഞിരുന്നത്.

Tagged with: