ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ ഓയില്‍ ടാങ്കര്‍ മറിഞ്ഞ് 123 പേര്‍ മരിച്ചു. 100 ഓളം പേര്‍ക്ക് പരിക്കുണ്ട്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഇന്ന് രാവിലെയാണ് അപകടം.

Subscribe Us:

Dont Miss ക്യാമറച്ചേട്ടന്‍ എത്തിയില്ല; പോര്‍ച്ചുഗല്‍ സന്ദര്‍ശനത്തിനിടെ കാറില്‍ നിന്ന് ഇറങ്ങാന്‍ കൂട്ടാക്കാതെ മോദി ; വീഡിയോ


മറിഞ്ഞ ടാങ്കറില്‍ നിന്ന് ഓയില്‍ ശേഖരിച്ച സമീപ വാസികളാണ് മരണപ്പെട്ടത്. അപകടം ഉണ്ടായ ഉടന്‍ തന്നെ ഇന്ധനം ശേഖരിക്കാനായി സമീപവാസികളായ നിരവധി പേര്‍ ഓടിയെത്തുകയായിന്നു.

ഇന്ധനം ശേഖരിക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിലാണ് രാജ്യത്തെ നടുക്കിയ അപകടം സംഭവിച്ചതെന്ന് സീനിയര്‍ ലോക്കല്‍ ഗവര്‍മെന്റ് ഉദ്യോഗസ്ഥന്‍ റാണാ മുഹമ്മദ് സലീം അഫ്‌സല്‍ പറഞ്ഞു.