Categories

ഹാഫിസ് സഈദിനെതിരെ പാകിസ്ഥാന്‍ കേസെടുത്തതായി റിപ്പോര്‍ട്ട്

saeed-rwഇസ്ലാമാബാദ്: ഇന്ത്യയുടെയും അമേരിക്കയുടെയും കടുത്ത സമ്മര്‍ദത്തിനൊടുവില്‍ മുംബൈ ഭീകരാക്രമണക്കേസില്‍ മുഖ്യ സൂത്രധാരകനായ ഹാഫിസ് സഈദിനെതിരെ പാകിസ്ഥാന്‍ നടപടിയെടുക്കുന്നതായി റിപ്പോര്‍ട്ട്. ഭീകരവിരുദ്ധ നിയമപ്രകാരം രണ്ട് കേസുകള്‍ സഈദിനെതിരെ ഫൈസാബാദ് പോലീസ് രജിസ്റ്റര്‍ ചെയ്തതായാണ് നിയമവകുപ്പ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.

സഈദിന്റെ അടുത്തയാളായ അബു ജന്‍ഡാലിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ മുംബൈ ആക്രമണക്കേസിലെല്ല സഈദിനെതിരെ ഇപ്പോള്‍ നടപടിയെടുത്തിരിക്കുന്നത്. രാജ്യവിരുദ്ധ പ്രസ്താവനകള്‍ നടത്തിയതിനും ചാരിറ്റിപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പിരിച്ച പണം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചതിനെതിരെയുമാണ് കേസ് ചാര്‍ജ് ചെയ്തത്.

2008ല്‍ ജമാഅത്തുദ്ദഅ്‌വയെ നിരോധിച്ചതിനെ തുടര്‍ന്ന് സഈദിനെ പാകിസ്ഥാന്‍ വീട്ട് തടങ്കലിലാക്കിയിരുന്നു. എന്നാല്‍ പിന്നീട് ഇയാളെ പാകിസ്ഥാന്‍ കോടതി വെറുതെ വിടുകയായിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ സഈദാണെന്നാണ് ഇന്ത്യയുടെ ആരോപണം. ഇതു സംബന്ധിച്ച് കഴിഞ്ഞ കാലങ്ങളില്‍ ഇന്ത്യ നല്‍കിയ തെളിവുകള്‍ അപര്യാപ്തമാണെന്നായിരുന്നു പാകിസ്ഥാന്‍ പറഞ്ഞിരുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.