സെഞ്ചൂറിയന്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക ന്യൂസിലാന്റിനെ പരാജയപ്പെടുത്തി പ്രതീക്ഷ നിലനിര്‍ത്തി. ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍, ന്യൂസീലന്‍ഡിനെ അഞ്ച് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്. ന്യൂസീലന്‍ഡിനെ 47.5 ഓവറില്‍ 214 റണ്‍സിന് പുറത്താക്കിയ ദക്ഷിണാഫ്രിക്ക, 41.1 ഓവറില്‍ വിജയ ലക്ഷ്യം കണ്ടു. ന്യൂസീലന്‍ഡ് ബാറ്റ്‌സ്മാന്മാരെ കടപുഴക്കിയ പ്രകടനത്തിലൂടെ കരിയറിലാദ്യമായി അഞ്ച് വിക്കറ്റ് നേട്ടം കുറിച്ച ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ വെയ്ന്‍ പാര്‍നലാണ് മാന്‍ ഓഫ് ദ മാച്ച്.

വെയ്ന്‍ പാര്‍നലിന്റെയും ഡെയ്ല്‍ സ്‌റ്റെയ്‌നിന്റെയും പേസാക്രമണത്തിലും റൊഡോള്‍ഫ് വാന്‍ ഡെര്‍ മെര്‍വെയുടെയും ജെഹാന്‍ ബോത്തയുടെയും സ്പിന്‍ ആക്രമണത്തിലും കിവികള്‍ കടപുഴകുകയായിരുന്നു. തുടക്കം മുതല്‍ റണ്‍സ്‌കോറിങ്ങില്‍ അവര്‍ പരാജയപ്പെട്ടു. റോസ് ടെയ്‌ലറിന്റെ (72) പ്രകടനം മാത്രമാണ് അല്‍പമെങ്കലും ആശ്വാസം നല്‍കിയത്. ബ്രെണ്ടന്‍ മെക്കല്ലം (44), ഗ്രാന്റ് എലിയട്ട് (39) എന്നിവരും മോശമല്ലാതെ ബാറ്റുവീശി.

Subscribe Us:

ജെസി റൈഡര്‍ (8) മാര്‍ട്ടിന്‍ ഗപ്ടില്‍ (21) ടെയ്‌ലര്‍(13)ഹോപ്കിന്‍സ് (13) ഡാരില്‍ ടഫിയെയും പുറത്താക്കിയ പാര്‍നലിന്റെ മികച്ച പ്രകടനം കാഴ്ചവെച്ചു.

ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക്ക്ക് തുടക്കത്തിലേ ക്യാപ്റ്റന്‍ സ്മിത്തിനെ (7) നഷ്ടപ്പെട്ടു. ഹാഷിം അംലയും (38), ജാക്ക് കാലിസും (36) ചേര്‍ന്ന് ദ.ആഫ്രിക്കന്‍ ബാറ്റിന് ശിലയിട്ടു. എബ്രഹാം ഡി വില്ലിയേഴ്‌സ് (70 നോട്ടൗട്ട്) ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.