Administrator
Administrator
നളിനി നിരാഹാരസമരം അവസാനിപ്പിച്ചു.
Administrator
Wednesday 23rd September 2009 10:39am

naliniചെന്നൈ: തന്നെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി ചെന്നൈ ജയിലില്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു.നളിനിയുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന അധികൃതരുടെ ഉറപ്പിനെത്തുടര്‍ന്നാണ് നിരാഹാര സമരം പിന്‍വലിച്ചത്.2005 ജൂണ്‍ 18ന് താന്‍ 14 വര്‍ഷം തടവു പൂര്‍ത്തിയാക്കിയെന്നും ഇനി ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 433(എ) പ്രകാരം വിട്ടയക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു നളിനിയുടെ സമരം. വെല്ലൂരില്‍ അതീവ സുരക്ഷയിലാണ് നളനിയെയും ഭര്‍ത്താവു മുരുകനെയും പാര്‍പ്പിച്ചിരിക്കുന്നത്.

തന്നെവിട്ടയക്കണമെന്ന് ഒരുവര്‍ഷം മുമ്പുതന്നെ നളിനി അപേക്ഷ നല്‍കിയിരുന്നു. നളിനിയുടെ അപേക്ഷ പഠിക്കാന്‍ അന്നു തമിഴ്‌നാടു സര്‍ക്കാര്‍ ഉപദേശക സമിതി രൂപീകരിച്ചു. എന്നാല്‍, നളിനിയെ വിട്ടയക്കരുതെന്നായിരുന്നു ഉപദേശക സമിതി റിപ്പോര്‍ട്ട്. ഇതിനെതിരെ നളിനി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഉപദേശക സമിതി രൂപീകരിച്ചത് നിയമാനുസൃതമല്ലെന്നു കണ്ടെത്തിയ കോടതി സമിതി പിരിച്ചുവിട്ട് പുതിയത് രൂപീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിധിവന്ന് ആറുമാസം കഴിഞ്ഞിട്ടും സമിതി രൂപീകരിക്കാത്തതു കൊണ്ടാണ് നളനി നിരാഹാര സമരം ആരംഭിച്ചെത്.

ജയില്‍ വാസത്തിനിടെ നളിനിയും ഭര്‍ത്താവു മുരുകനും ഇഗ്‌നോയില്‍ നിന്നു കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദാനന്തര ബിരുദം സമ്പാദിച്ചത് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു. അവസാന വര്‍ഷ പരീക്ഷയില്‍ നളിനി ഫസ്റ്റ് ക്ലാസോടെയാണു പാസായത്. അവസാന സെമസ്റ്ററിനു പഠിക്കുന്ന മുരുകനും ഇതുവരെ മികച്ച നിലവാരം പുലര്‍ത്തിയെന്നു ഇഗ്‌നോ റീജനല്‍ ഡറക്ടര്‍ കെ.പനീര്‍ശെല്‍വന്‍ പറഞ്ഞു. നളിനിക്കു ജയിലില്‍ തന്നെ സര്‍ട്ടിഫിക്കറ്റു നല്‍കണമെന്നു വൈസ്ചാന്‍സലറോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisement