Administrator
Administrator
ടാലന്റ് ഹണ്ട് ജനാധിപത്യ പ്രക്രിയയല്ല: ഹൈബി ഈഡന്‍
Administrator
Wednesday 23rd September 2009 7:15am

hybi_eaden_-rwതിരുവനന്തപുരം: പൂര്‍ണമായും ജനാധിപത്യ പ്രക്രിയ അല്ലാത്തതുകൊണ്ടാണ് ടാലന്റ് ഹണ്ട് ഉപേക്ഷിച്ചതെന്ന് എന്‍.എസ.്‌യു അധ്യക്ഷന്‍ ഹൈബി ഈഡന്‍ പറഞ്ഞു.തെറ്റുകള്‍ സംഭവിക്കാന്‍ ഏറെ സാഹചര്യമുള്ളതാണെന്നും ഹൈബി ഈഡന്‍ കൂട്ടിച്ചേര്‍്ത്തു.എങ്കിലും മുന്‍പുണ്ടായിരുന്ന നോമിനേഷന്‍ രീതിയെക്കാള്‍ നല്ലതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ടാലന്റ് ഹണ്ടിനോട് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു എന്നത് മാധ്യമവാര്‍ത്തകള്‍ മാത്രമാണ്.45 ദിവസം കൊണ്ട് കെ.എസ്.യുവിലെ സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. സംഘടനാ സ്ഥാപനങ്ങളില്‍ വനിതകള്‍ക്ക് 20 ശതമാനം സംവരണം ഉണ്ടാകുമെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

ക്യാംപസ് യൂണിറ്റ് മുതല്‍ സംസ്ഥാനതലം വരെ തിരഞ്ഞെടുപ്പു നടക്കും. അന്‍പത് അംഗങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ യൂണിറ്റായി അംഗീകരിക്കൂ. ഇതില്‍ നിന്ന് അഞ്ചു പേരടങ്ങുന്ന കമ്മിറ്റിയെ തിരഞ്ഞെടുക്കും. അന്‍പതു കഴിഞ്ഞുള്ള ഓരോ 20 അംഗങ്ങള്‍ക്കു വീതം ഓരോപ്രതിനിധിയെയും തിരഞ്ഞെടുക്കാം. എട്ടു പേര്‍ വീതം അടങ്ങുന്ന ജില്ലാ, സംസ്ഥാന കമ്മിറ്റികളെയും തിരഞ്ഞെടുക്കും. തിരഞ്ഞെടുപ്പില്‍ വനിതകള്‍ക്കു പ്രത്യേക പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ട്. മൂന്നു ജില്ലകള്‍ക്കായി ഒരു സോണല്‍ വരണാധികാരിയെ നിയമിക്കും. ജില്ലയിലും ക്യാംപസുകളിലും വരണാധികാരികള്‍ ഉണ്ടാകും. ഭാരവാഹികളുടെ കാലാവധി ഒരു വര്‍ഷമായിരിക്കും.

ഇരുപത്തിയൊന്നു വര്‍ഷങ്ങള്‍ക്കു ശേഷം കെ.എസ്.യുവില്‍ സംഘടനാ തിരഞ്ഞെടുപ്പു നടക്കുന്നത് രാഹുല്‍ ഗാന്ധിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ്.

Advertisement