ജനീവ: കശ്മീരിനെ സ്വതന്ത്ര സംസ്ഥാനമാക്കണമെന്ന് ലിബിയന്‍ നേതാവ് കേണല്‍ ഗദ്ദാഫി ആവശ്യപ്പെട്ടു. ഇന്ത്യക്കും പാകിസ്ഥാനും ഈ സംസ്ഥാനത്ത് യാതൊരു അധികാരവും പാടില്ല. കശ്മീര്‍ പ്രശ്‌നം തീര്‍ക്കാന്‍ ഇതുമാത്രമാണ് പോംവഴിയെന്നും ഐക്യരാഷ്ട്ര സഭ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തില്‍ ഗദ്ദാഫി പറഞ്ഞു.

ഐക്യ രാഷ്ട്രസഭയിലെ ശാക്തിക സംവിധാനത്തെ ഗദ്ദാഫി തന്റെ പ്രസംഗത്തില്‍ ശക്തമായി എതിര്‍ത്തു. സുരക്ഷാ കൗണ്‍സിലില്‍ എല്ലാ രാജ്യങ്ങള്‍ക്കും അംഗത്വം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.