logo_gamesന്യൂഡല്‍ഹി: ഝാര്‍ഖണ്ഡില്‍ നടക്കാനിരുന്ന ദേശീയ ഗെയിംസ് മാറ്റി­വച്ചു. തെരഞ്ഞെടുപ്പ് കാരണമാണ് ഗെയിംസ് മാറ്റിവയ്ക്കുന്നതെന്ന് ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് കല്‍മാഡി അറിയിച്ചു. 34-ാം ദേശീയ ഗെയിംസ് നവംബര്‍ 21 മുതല്‍ ഡിസംബര്‍ അഞ്ചു­വ­രെ­യാ­യി­രു­ന്നു നടക്കേണ്ടിയി­രു­ന്നത്.

ഒരുക്കങ്ങള്‍ പൂര്‍ത്തിയാകാത്ത­തും നക്‌സല്‍ ഭീ­ഷ­ണി­യു­മാണ് ദേശീയ ഗെയിം­സ് മാ­റ്റി­വെ­ക്കാ­കാ­ര­ണ­മാ­യതെ­ന്ന് പ്ര­ചാ­ര­ണ­മു­ണ്ട്. ന­ക്‌സല്‍ ആക്രമണങ്ങളടെ പശ്ചാത്തിലത്തില്‍ ഗെയിംസിന്റെ സുരക്ഷ സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം പരിപൂര്‍ണ ഉറപ്പ് നല്‍കണമെന്ന് സംഘ­ട­കര്‍­ നേ­രെത്തെ ആവശ്യപ്പെട്ടിരുന്നു. സുരക്ഷ സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം പൂര്‍ണ ഉറപ്പു നല്‍കിയാല്‍ മാത്രം ഗെയിംസുമായി മുന്നോട്ടുപോയാല്‍ മതിയെന്നാണ് ഐ ഒ എ തീ­രു­മാ­നം.

ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യന്‍ ഒളിംപിക് അസോസി­യേഷന്‍യോഗത്തില്‍ ഗെയിംസിന്റെ നടത്തിപ്പിനായി ജാര്‍ഖണ്ഡ് പ്രതിനിധികള്‍ വീറോടെ വാ­ദി­ച്ചി­രുന്നു. സുരക്ഷ സംബന്ധിച്ചു വിട്ടുവീഴ്ചയ്ക്കു തയാറല്ലെന്നായിരുന്നു ഐ ഒ എ യുടെ നിലപാ­ട്. കോമണ്‍വെല്‍ത്ത് ഗെയിംസിന് നിരീക്ഷണ സംഘത്തെ നിയമിക്കണമെന്ന ഗെയിംസ് ഫെഡറേഷന്റെ നിര്‍ദ്ദേശം സുരേഷ് കല്‍മാഡി തള്ളിക്കള­ഞ്ഞു.