Categories

രാത്രി യാത്രാ നിരോധനം: 9 ന് പണിമുടക്ക്

strike-rwകോഴിക്കോട്: കേരളത്തില്‍ നിന്നു ബാംഗ്ലൂരിലേക്കുള്ള രാത്രികാല ഗതാഗത നിരോധനത്തില്‍ പ്രതിഷേധിച്ച് ഈ മാസം ഒന്‍പതിന് തിരഞ്ഞെടുത്ത റൂട്ടുകളില്‍ വാഹന പണിമുടക്ക് നടത്തും. മാനന്തവാടി, കല്‍പറ്റ, സുല്‍ത്താന്‍ ബത്തേരി, കോഴിക്കോട്, മൈസൂര്‍, ഗുണ്ടല്‍പേട്ട്, ഗൂഡല്ലൂര്‍, ഊട്ടി എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന റൂട്ടുകളില്‍ മാത്രമായിരിക്കും പണിമുടക്കെന്ന് സര്‍വക്ഷി ആക്ഷന്‍ കമ്മിറ്റി യോഗം അറിയിച്ചു.

സര്‍വക്ഷി ആക്ഷന്‍കമ്മിറ്റി യോഗത്തില്‍ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ജനപ്രതിനിധികളും പങ്കെടുത്തു.കഴിഞ്ഞ ദിവസം മുതല്‍ കര്‍ണ്ണാടക ഹൈക്കോടതിയുടെ നിര്‍ദ്ദേശമനുസരിച്ച്
വന്യമൃഗങ്ങളെ സംരക്ഷിക്കാന്‍ ബത്തേരി ഗുണ്ടല്‍പേട്ട്, ഗൂഡല്ലൂര്‍ ഗുണ്ടല്‍പേട്ട് പാതകളില്‍ പൂര്‍ണമായി രാത്രികാല ഗതാഗതം നിരോധിക്കുകയായിരുന്നു.

Comments are closed.