Administrator
Administrator
നാര്‍ക്കോ സി.ഡി സംപ്രേഷണം നിര്‍ത്താന്‍ കോടതി നിര്‍ദേശം
Administrator
Monday 14th September 2009 9:40pm

sister-sefi-rwകൊച്ചി: അഭയക്കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കെ തെളിവുകള്‍ പുറത്തുവിടരുതെന്ന് എറാണാകുളം സി.ജെ.എം കോടതി ദൃശ്യമാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ചാനലുകള്‍ നാര്‍ക്കോ പരിശോധനയുടെ സി.ഡി. സംപ്രേഷണം ചെയ്ത ഉടനെയാണ് കോടതി ഇടപെട്ടത്.

സി.സെഫി വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ വാര്‍ത്തകള്‍ നല്‍കുന്നതില്‍ തെറ്റില്ലെന്ന് കോടതി വ്യക്തമാക്കി.

അഭയ കേസുമായി ബന്ധപ്പെട്ട രേഖകകളുടെ പകര്‍പ്പും നാര്‍ക്കോ പരിശോധനാ ദൃശ്യങ്ങളും കോടതി പ്രതികള്‍ക്ക് കൈമാറി അല്‍പ്പസമയത്തിനകം നാര്‍ക്കോ പരിശോധനാ ദൃശ്യങ്ങള്‍ വാര്‍ത്താ ചാനലുകളില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഉച്ചക്കു ശേഷം 2.45 ഓടെ വിചാരണ നടക്കുന്ന എറണാകുളം സി.ജെ.എം കോടതിയുടെ നിര്‍ദ്ദേശം വന്നതോടെ പരിശോധനാ ദൃശ്യങ്ങളുടെ സംപ്രേഷണം മിക്കവാറും ചാനലുകള്‍ നിര്‍ത്തിവെച്ചു. പിന്നീട് സെഫിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് വിലക്കി സി.ജെ.എം കോടതി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

Advertisement