Categories

അഭയ:പ്രതികള്‍ കുറ്റം സമ്മതിക്കുന്ന ദൃശൃങ്ങള്‍ പുറത്ത് വന്നു

sisterabhayaകൊച്ചി: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ബംഗലൂരു ഫോറന്‍സിക് ലാബില്‍ പ്രതികളില്‍ നടത്തിയ നാര്‍കോ പരിശോധന സി.ഡികള്‍ പുറത്ത് വന്നു. സിസ്റ്റര്‍ അഭയ കൊലക്കേസിലെ ഒന്നുമുതല്‍ മൂന്നുവരെ പ്രതികളായ ഫാ.തോമസ് എം.കോട്ടൂര്‍, ഫാ.ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ നാര്‍ക്കോ പരിശോധനക്ക് വിധേയമാക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

അഭയയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഫാ.ജോസ് പൂതൃക്കയില്‍ സമ്മതിക്കുന്നു. അടിക്കുന്നതിന് കോടാലി, ചുറ്റിക എന്നീ ആയുധങ്ങള്‍ ഉപയോഗിച്ചിരിക്കാം. രണ്ടോ മൂന്നോ പേരാണ് അഭയയെ കിണറ്റിലെറിഞ്ഞത്. സിസ്റ്റര്‍ സെഫിയുമായി തനിക്ക് ശാരീരിക ബന്ധമുണ്ടായിരുന്നെങ്കിലും സിസ്റ്റര്‍ അഭയയുമായി വിദ്യാര്‍ത്ഥിയെന്ന തലത്തിലുളള ബന്ധം മാത്രമാണുളളതെന്നും ജോസ് പൂതൃക്കയില്‍ വെളിപ്പെടുത്തുന്നു.

അതേസമയം അഭയയെ കോടാലികൊണ്ട് അടിച്ചത് താനാണെന്ന് സിസ്റ്റര്‍ സെഫി സമ്മതിക്കുന്നു. അഭയയുടെ തലയില്‍ രക്തം ഉണ്ടായിരുന്നു. ഫാ.ജോസ് പൂതൃക്കയിലുമായും ഫാ.തോമസ് എം.കോട്ടൂരുമായും തനിക്ക് സ്‌നേഹബന്ധമുണ്ടായിരുന്നു.കോട്ടയം പയസ് ടെണ്‍ത് കോണ്‍വെന്റില്‍ തന്നെ പതിവായി കാണാന്‍ വരാറുണ്ടായിരുന്നുവെന്നും സിസ്റ്റര്‍ സെഫി സമ്മതിക്കുന്നു. പുലര്‍ച്ചെ നാലുമണിക്കും അഞ്ചു മണിക്കും ഇടയിലാണ് ഇവര്‍ വരാറുളളത്. അഭയ കൊല്ലപ്പെട്ട ദിവസവും വൈദികര്‍ക്കായി അടുക്കളയുടെ വാതില്‍ തുറന്നു കൊടുത്തത് താനായിരുന്നു. തമിഴ് കലര്‍ന്ന മലയാളത്തില്‍ സ്ത്രീശബ്ദത്തിലാണ് ചോദ്യങ്ങളെങ്കിലും സിസ്റ്റര്‍ സെഫിയുടെ ഉത്തരങ്ങള്‍ വ്യക്തമാണ്.

മൂന്നു പ്രതികളുടെയും പരിശോധനാ ഫലങ്ങള്‍ അടങ്ങുന്ന ദൃശ്യങ്ങള്‍ ഒരു മണിക്കൂര്‍ 20 മിനിട്ട് ദൈര്‍ഘ്യമുണ്ട്. പരിശോധനക്കായി ഉപയോഗിക്കുന്ന മരുന്നുകളുടെ പാര്‍ശ്വഫലമായി പലപ്പോഴും മൂത്രമൊഴിക്കേണ്ടി വരുന്നതിനാലും ചോദ്യത്തിനും ഉത്തരത്തിനും ഇടയിലുളള ദൈര്‍ഘ്യം മിനിട്ടുകള്‍ നീളുന്നതിനാലും ക്യാമറ നിര്‍ത്തിവച്ചുതുകൊണ്ട് ഇടക്ക് ദൃശ്യങ്ങള്‍ മുറിയുന്നുണ്ട്.ഫാ.ജോസ് പൂതൃക്കയിലും ഫാ.തോമസ് എം.കോട്ടൂരും ഇംഗ്ലീഷിലും സെഫി മലയാളത്തിലുമാണ് ഉത്തരങ്ങള്‍ പറയുന്നത്. ബങ്കലൂരിലെ നാര്‍ക്കോ പരിശോധനാ ലാബ് മുന്‍ അസി.ഡയറക്ടര്‍ ഡോ.മാലിനിയാണ് പ്രതികളെ പരിശോധനക്ക് വിധേയമാക്കിയത്.


LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.