Categories

വിദേശയാത്രകള്‍ക്ക് സ്വകാര്യ വിമാനം ഉപയോഗിക്കില്ല: എസ്.എം കൃഷ്ണ

sm_krishna-rwന്യൂഡല്‍ഹി: വിദേശയാത്രയ്ക്ക് സ്വകാര്യ വിമാനം ഉപയോഗിക്കില്ലെന്നും സാധാരണ വിമാനങ്ങളിലായിരിക്കും ഇനിമുതല്‍ യാത്രയെന്നും വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണ പ്രഖ്യാപിച്ചു.സാമ്പത്തിക അച്ചടക്കം പാലിക്കുന്നതായി കേന്ദ്രധനകാര്യമന്ത്രാലയം നടപ്പാക്കാന്‍ തീരുമാനിച്ച ചെലവു ചുരുക്കല്‍ പദ്ധതിയുടെ ഭാഗമായാണ് കേന്ദ്ര വിദേശകാര്യമന്ത്രി എസ്.എം കൃഷണ് തീരുമാനം. വിമാനങ്ങളിലെ ബിസിനസ് ക്‌ളാസിലുള്ള യാത്രകള്‍ ഒഴിവാക്കി സാധാരണ ക്‌ളാസിലായിരിക്കും ഇനി തന്റെ യാത്രയെന്നും അദ്ദേഹം പറഞ്ഞു. വിദേശയാത്രകളില്‍ തന്നെ അനുഗമിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം മൂന്നാക്കി കുറച്ചതായും അദ്ദേഹം പറഞ്ഞു.

ആഭ്യന്തരം,പ്രതിരേധം, വിദേശകാര്യം, എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാര്‍ക്ക് വിദേശസന്ദര്‍ശനത്തിന് സ്വകാര്യ വിമാനങ്ങള്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളതാണ്.ബലാറസിലും ടര്‍ക്‌മെനിസ്താനിലേക്കും അടുത്തയാഴ്ച പോകാനിരിക്കവെയാണ് കൃഷ്ണയുടെ ഈ തീരുമാനമെന്നത് ശ്രദ്ധേയമാണ്. ഇന്നലെ ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി കുറഞ്ഞ നിരക്കില്‍ വിമാനത്തിലെ ഇക്കണോമി ക്‌ളാസില്‍ സഞ്ചരിച്ച് മറ്റ് മന്ത്രിമാര്‍ക്ക് മാതൃക കാണിച്ചിരുന്നു.

എസ്.എം കൃഷ്ണയുടെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ ലക്ഷം ചെലവിട്ടുള്ള താമസം വന്‍ നിവാദമായിരുന്നു.തുടര്‍ന്ന് മന്ത്രിമാരുടെ ചെലവു കുറക്കണമെന്ന് കേന്ദ്രം ശക്തമായ മുന്നറിയിപ്പു നല്‍കിയിരുന്നു. അതിനിടെ കേന്ദ്ര പെട്രോളിയം സഹമന്ത്രി ജിതിന്‍പ്രസാദയും ഞായറാഴ്ചത്തെ തന്റെ യാത്ര ‘ഇക്കോണമി’ ക്ലാസിലാക്ക് മാറ്റി.


Comments are closed.