Categories

ബുദ്ധദേവിനെ മാറ്റില്ല: യച്ചൂരി

sitaramyechury-rwകൊല്‍ക്കൊത്ത: ബുദ്ധദേവ് ഭട്ടാചാര്യയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റില്ലെന്ന് സി.പി.ഐ.എം. പോളിറ്റ് ബ്യൂറോ അംഗം സീതാറാം യച്ചൂരി വ്യക്തമാക്കി. ബുദ്ധദേവ് ഏറെ നാളായി ഡാര്‍ജിലിങ്ങിലായിരുന്നു. ഈ സാഹചര്യത്തില്‍ബുദ്ധദേവ് ഒഴിഞ്ഞേക്കുമെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വരികയുണ്ടായത്.

അദ്ദേഹം ഇപ്പോള്‍ പശ്ചിമ ബംഗാളിന്റെ ഭാഗമായ ഡാര്‍ജിലിംഗിലാണ്. മുഖ്യമന്ത്രിക്ക് സംസ്ഥാനത്ത് എവിടെയും താമസിക്കാം അദ്ദേഹം പറഞ്ഞു. അനാരോഗ്യം മൂലമാണ് ഭട്ടാചാര്യ പോളിറ്റ് ബ്യൂറോ , സംസ്ഥാന കമ്മറ്റിയോഗങ്ങളില്‍ പങ്കെടുക്കാതിരുന്നതെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.മാധ്യമങ്ങള്‍ക്ക് ഇഷ്ടംപോലെ വ്യാഖ്യാനിക്കാം യച്ചൂരി പറഞ്ഞു.

Comments are closed.