Categories

Headlines

എം.ലിജുവിനെതിരെ ബിനീഷ് കോടിയേരിയുടെ വക്കീല്‍ നോട്ടീസ്

bineesh-kodiyeri-rwതിരുവനന്തപുരം:തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എം.ലിജുവിന് വക്കീല്‍ നോട്ടീസ് അയച്ചു. പോള്‍ മുത്തൂറ്റ് വധവുമായി ബന്ധപ്പെട്ട് തനിക്കെതിരയുള്ള പരാമര്‍ശങ്ങള്‍ക്കെതിരെയാണ് ബിനീഷ് കോടിയേരിയുടെ വക്കീല്‍ നോട്ടീസ്.അപകീര്‍ത്തിപരമായ പ്രസ്താവനകള്‍മൂലം ജോലി ചെയ്തു ജീവിക്കാനുളള അവകാശം നിഷേധിക്കുന്നുവെന്ന് വക്കീല്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു

പ്രസ്താവനകള്‍ പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്നു ആവശ്യപ്പെടുന്നു. അഡ്വ. ആനാവൂര്‍ വേലായുധന്‍ മുഖേനെയാണ് നോട്ടീസ് അയച്ചത്.

Comments are closed.