Administrator
Administrator
ഡോക്ടര്‍മാര്‍ ചട്ടപ്പടിസമരം തുടരും
Administrator
Sunday 13th September 2009 3:40pm

stethoscope-rwകൊച്ചി: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ ചട്ടപ്പടി സമരം തുടരുമെന്ന് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുട സംഘടനയായ കെ.ജി.എം.സി.ടി പത്രസമ്മേളനത്തില്‍ അറിയിച്ചു. ആവശ്യാനുസരണമുള്ള ശമ്പള പാക്കേജ് സര്‍ക്കാര്‍ നല്‍കാത്തതിനെ തുടര്‍ന്നാണിത്. ചര്‍ച്ചകള്‍ക്ക് അവസരം നല്‍കിക്കൊണ്ട് രോഗികളെ ബുദ്ധിമുട്ടിക്കാതെയാകും സമരം തുടരുകയെന്ന് സംഘടനാ നേതൃത്വം അറിയിച്ചു.

മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കുമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പള വര്‍ധനാ പാക്കേജ് യോഗം വിശദമായി ചര്‍ച്ച ചെയ്തു. 13 വര്‍ഷത്തിനുശേഷം പ്രഖ്യാപിക്കുന്ന ശമ്പളവര്‍ധനാ പാക്കേജ് അപാകത നിറഞ്ഞതും അസ്വീകാര്യവുമാണ്. 13 വര്‍ഷത്തിന് ആനുപാതികമായ ശമ്പളര്‍ധനയില്ല. ശമ്പള വര്‍ധ മാധ്യമങ്ങളിലൂടെയാണ് അറിയിച്ചത്. ഡോക്ടര്‍മാരെ അറിയിച്ചിട്ടില്ല. ഏകപക്ഷീമായി രൂപീകരിച്ച പാക്കേജില്‍ പ്രതിഷേധിച്ചാണ് സമരം തുടരുക..ശമ്പളവര്‍ദ്ധന നടപ്പാക്കിയെ മതിയാകൂവെന്നാണ് സംഘടനയുടെ നിലപാട്. ഇതിന്റെപേരില്‍ അധികജോലി അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല. പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞു.

സെപ്തംബര്‍ 15 മുതല്‍ കെ.ജി.എം.സി.ടി അംഗങ്ങളായ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തില്ല. സൊസൈറ്റി പേവാര്‍ഡുകളിലെ രോഗികളെ ചികിത്സിക്കില്ലെന്ന നിലപാട് തുടരും.ഡ്യൂട്ടി സമയത്തിന് ശേഷം ആവശ്യമെങ്കില്‍ രോഗികളെ പരിശോധിക്കുന്ന സമ്പ്രദായം ഇനി തുടരില്ല.എന്നാല്‍ ശമ്പള പാക്കേജിലെ അപാകതകള്‍ സര്‍ക്കാര്‍ ഒരാഴ്ചയ്ക്കുളളില്‍ പരിഹരിച്ചാല്‍ സമരം തുടരില്ല.മെഡിക്കല്‍ കൗണ്‍സില്‍ പരിശോധനക്ക് വന്നപ്പോള്‍ മതിയായ ഡോക്ടര്‍മാര്‍ ഇല്ലാതായ സന്ദര്‍ഭത്തില്‍ എണ്ണം തികക്കാന്‍ കെ.ജി.എം.സി.ടി.എ സര്‍ക്കാറിനൊപ്പം കൂട്ടുനിന്നുവെന്നും അവര്‍ വെളിപ്പെടുത്തി. സംഘടനയില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. പുതിയ ഭാരവാഹികളെ ഏകകണ്ഠമായാണ് തെരഞ്ഞെടുത്തതെന്നും കെ.ജി.എം.സി.ടി.എ നേതൃത്വം വ്യക്തമാക്കി.

Advertisement