Categories

ഓംപ്രകാശിനെ സംരക്ഷിച്ചത് ബിനീഷ് കോടിയേരി

mliju-rwതിരുവനന്തപുരം: പോള്‍ എം. ജോര്‍ജ് വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഗുണ്ടാ നേതാവ് ഓംപ്രകാശിനെ ഗള്‍ഫില്‍ സംരക്ഷിച്ചത് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയാണെന്ന് യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് എം ലിജു ആരോപിച്ചു.

ബിനീഷിന്റെ ഗള്‍ഫിലെ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്നും ലിജു തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.കേരളത്തില്‍ ഗുണ്ടകളുടെ സംഘടന രൂപവത്കരിച്ചാല്‍ അതിന്റെ പ്രസിഡന്റാകാന്‍ യോഗ്യനായ വ്യക്തിയാണ് ബിനീഷ് കോടിയേരി. വിദേശ കമ്പനിയുടെ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് എന്ത് യോഗ്യതയാണ് ഉള്ളതെന്ന് വ്യക്തമാക്കണം. വിദ്യാസമ്പന്നരായ വ്യക്തികള്‍ 20 വര്‍ഷംകൊണ്ട് എത്തുന്ന പദവിയിലാണ് എല്‍.എല്‍.ബി ബിരുദധാരിയായ ബിനീഷ് കോടിയേരി ഇരിക്കുന്നത്. അദ്ദേഹത്തിന് സ്ഥാപനത്തില്‍ ഓഹരി പങ്കാളിത്തം ഉണ്ടെങ്കില്‍ അത് എത്ര കോടിയുടേതാണെന്ന് വ്യക്തമാക്കണമെന്ന് ലിജു ആവശ്യപ്പെട്ടു.സത്യം പറയുന്ന മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാനുള്ള ശ്രമം കേരളത്തില്‍ വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

കേസ് തെളിയിക്കുന്നതിനായി പോലീസ് തൊണ്ടി കൃത്രിമമായി ഉണ്ടാക്കാറുണ്ട് എന്ന പി ജയരാജന്‍ എം.എല്‍.എയുടെ പ്രസ്താവനക്കെതിരെ ഡി.ജി.പി ജേക്കബ്ബ് പുന്നൂസ് പ്രതികരിക്കണമെന്നും ലിജു ആവശ്യപ്പെട്ടു. വിശ്വാസ്യത നഷ്ടപ്പട്ട ആഭ്യന്തരമന്ത്രിയുടെ മറുപടി ഇക്കാര്യത്തില്‍ ആവശ്യമില്ല. എന്നാല്‍ സംസ്ഥാന പോലീസിന് ആത്മാഭിമാനം ബാക്കിയുണ്ടെങ്കില്‍ ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ ഡി.ജി.പി ജേക്കബ്ബ് പുന്നൂസ് തയ്യാറാവണം. പി ജയരാജന്‍ എം.എല്‍.എയുടെ പ്രസ്താവന ശരിയാണെങ്കില്‍ ഏതൊക്കെ കേസുകളിലാണ് പോലീസ് തൊണ്ടി ഉണ്ടാക്കിയതെന്ന് വെളിപ്പെടുത്തണം- ലിജു ആവശ്യപ്പെട്ടു.

കൊള്ളമുതല്‍ പങ്കു വെക്കുന്നതിലെ ഭിന്നതയാണ് സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും തമ്മിലുള്ളതെന്നും ലിജു ആരോപിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.