Administrator
Administrator
സുധാകരന് എം.പിയായി തുടരാന്‍ അവകാശമില്ല
Administrator
Sunday 13th September 2009 4:05pm

ep-jayarajan-rwകണ്ണൂര്‍: ക്വട്ടേഷന്‍ സംഘവുമായി ബന്ധമുള്ള കെ. സുധാകരന് എം.പി സ്ഥാനത്തു തുടരാനുള്ള അവകാശമില്ലെന്ന് സി.പി.ഐ.എം നേതാവ് ഇ.പി. ജയരാജന്‍ പറഞ്ഞു. ഫൂലന്‍ ദേവിയും പപ്പു യാദവും എം.പിമാരായിട്ടുണ്ട്. അതുപോലെ മാത്രമേ സുധാകരനെയും കാണാന്‍ കഴിയൂ. ക്രിമിനല്‍ സംഘത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും അവര്‍ക്കു വേണ്ടി വാദിക്കുകയും ചെയ്യുന്ന ആളാണ് സുധാകരനെന്നും ജയരാജന്‍ ആരോപിച്ചു.

കെ. സുധാകരന് ഗുണ്ടാ നേതാവ് ഓംപ്രകാശുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ജയരാജന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു

Advertisement