Categories

അഴിമതി വിരുദ്ധനിയമം ഭേദഗതി ചെയ്യണമെന്ന് വീരപ്പമൊയ്‌ലി

veerappa_moily_-rwന്യൂഡല്‍ഹി: അഴിമതിക്കാരായ പൊതുപ്രവര്‍ത്തകരെയും സര്‍ക്കാര്‍ ജീവനക്കാരെയും വിചാരണ ചെയ്യുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമാണെന്ന വ്യവസ്ഥ എടുത്തുകളയണമെന്ന് കേന്ദ്ര നിയമമന്ത്രി എം വീരപ്പമൊയ്‌ലി. ഈ തരത്തില്‍ അഴിമതി വിരുദ്ധനിയമം ഭേദഗതി ചെയ്യാനായി ആലോചന നടത്തുമെന്നും അദ്ദേഹം അറിയിച്ചു.അഴിമതിക്കേസുകള്‍ സംബന്ധിച്ച് സിബിഐയും നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്രിമിനോളജി ആന്‍ഡ് ഫൊറന്‍സിക് സയന്‍സസും സംഘടിപ്പിച്ച സെമിനാറിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുള്ള ഭൂരിഭാഗം അഴിമതിക്കേസുകളും നിയമക്കുരുക്കുകളില്‍പ്പെട്ട് വൈകുകയാണ്.നിലവില്‍ ഭരണഘടനയുടെ 311 വകുപ്പ് നല്‍കുന്ന പരിരക്ഷ പൊതു പ്രവര്‍ത്തകര്‍ ദുരുപയോഗം ചെയ്യുകയാണ്. ഇത് കാരണം ഇവര്‍ അധികാരസ്ഥാനങ്ങളില്‍ തുടരുകയാണ്. ഇത് ഭരണഘടനക്കെതിരായ പൊതുജനവികാരവികാരമുണ്ടാകാനും തീവ്രവാദ സംഘടനകള്‍ ഉടലെടുക്കാനും ഇത് കാരണമാകും. ഇതിനാല്‍ ഇക്കാര്യത്തില്‍ നിയമഭേദഗതി അനിവാര്യമാണ്. ഇതേക്കുറിച്ച് വിപുലമായ ചര്‍ച്ചകള്‍ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

അഴിമതി കേസുകളില്‍ പൊതുപ്രവര്‍ത്തകര്‍ക്കെതിരെ നടപടി എടുക്കണമെങ്കില്‍ ഉന്നത അധികാരികളുടെ മുന്‍കൂര്‍ അനുമതി നേടണമെന്ന അഴിമതി നിരോധന ചട്ടത്തിലെ വ്യവസ്ഥയ്ക്കതിരെ പല കേന്ദ്രങ്ങളില്‍ നിന്നും രൂക്ഷവിമര്‍ശനം ഉയരുന്നതായി കഴിഞ്ഞ ദിവസം സുപ്രിം കോടതി ചീഫ് ജസ്റ്റീസ് കെ.ജി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇത്തരം നടപടി ക്രമം മൂലമുണ്ടാക്കുന്ന കേസിലെ കാലതാമസം അഴിമതിയെ സംരക്ഷയിക്കലായി മാറുന്ന സാഹചര്യം ഉണ്ടാകുമെന്നും ഇന്നലെ അറിയിച്ചിരുന്നു

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.