Categories

സി.പി.ഐ.എം വിമതര്‍ യുവജന സംഘടന രൂപികരിച്ചു

കോഴിക്കോട്: സി.പി.ഐ.എം വിമതരുടെ യുവജന സംഘടനയായ ‘ലെഫ്റ്റ് യൂത്ത് കോര്‍ഡിനേഷന്‍” കോഴിക്കോട് ജില്ലാകമ്മറ്റി രൂപീകരിച്ചു. ന്യൂനളന്ദ ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന രൂപീകരണ കണ്‍വെന്‍ഷനില്‍ ടി. ഷംനാസ് ( ഫറോക്ക്) കണ്‍വീനറായും, കെ.കെ.ജയന്‍(ഒഞ്ചിയം) പി.പി.രാജീവന്‍ (കുന്നുമ്മല്‍) എന്നിവര്‍ ജോ:കണ്‍വീനര്‍മാരായുമുള്ള പത്തൊമ്പതംഗകമ്മറ്റി തെരഞ്ഞെടുത്തു.
ടി. ഷംനാസ് അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ജോ: കണ്‍വീനര്‍ വി.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു ഇ.പി. രാജേഷ്, എ.പി.പ്രജീഷ് ബാബു എന്നിവര്‍ സംസാരിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.