kozhikode-rw1കോഴിക്കോട്: കോഴിക്കോട് ഒരു കുടുംബത്തിലെ നാല് പേര്‍ ഒഴുക്കില്‍പ്പെട്ടു രണ്ടുപെണ്‍കുട്ടികള്‍ മരിച്ചു. അപകടത്തില്‍ അമ്മയും ഒരു കുഞ്ഞും രക്ഷപെട്ടു.സഹോദരിമാരുടെ മക്കളായ സജിന (9), മെര്‍ജിന (10) എന്നിവരാണ് മരിച്ചത്. രാവിലെ ഏഴരയോടെയാണ് സംഭവം.

വെള്ളിമാടുകുന്നിലെ പൂളക്കടവില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇവര്‍. സജിന ഒഴുക്കില്‍പ്പെട്ടതിനെത്തുടര്‍ന്ന രക്ഷപ്പെടുത്തുന്നതിനായി സാഹിറയും മറ്റുള്ളവരും വെള്ളത്തിലേക്ക് ഇറങ്ങുകയായിരുന്നു. സാഹിറയെയും ഒരു കുട്ടിയെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില തൃപ്തികരമാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

Subscribe Us:

സ്ഥിരമായി അപകടങ്ങള്‍ നടക്കുന്ന മേഖലയാണിതെന്ന് തദ്ദേശവാസികള്‍ പറഞ്ഞു. കനത്ത മഴയെത്തുടര്‍ന്ന് കടവില്‍ വെള്ളം കൂടിയതാണ് ഒഴുക്കില്‍പ്പെടാന്‍ കാരണമായത്.