srilanka-rwകൊളംബോ: ഒന്നാം സ്ഥാനത്ത് നിന്ന് രണ്ടാം സ്ഥാനത്തേക്ക് മടങ്ങാന്‍ ഒരു ദിവസം പോലും വേണ്ടെന്ന് ധോണിയും കുട്ടികളും തെളിയിച്ചു. ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിലെ രണ്ടാം മത്സരത്തില്‍ ശ്രീലങ്കയോട് 139 റണ്‍സിന്റെ കനത്ത തോല്‍വിയേറ്റുവാങ്ങി ടീം ഇന്ത്യ വീണ്ടും രണ്ടാം സ്ഥാനത്തേക്ക് മടങ്ങി.

ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നതിന് പരമ്പരയിലെ എല്ലാ മത്സരവും ഇന്ത്യക്ക് ജയിക്കേണ്ടിയിരുന്നു. ലങ്കയോട് ജയിക്കാന്‍ 308 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ 168 റണ്‍സില്‍ പോരാട്ടം അവസാനിപ്പിച്ചു. 47 റണ്‍സെടുത്ത ദ്രാവിഡാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. സ്‌കോര്‍: ശ്രീലങ്ക ആറിന് 307. ഇന്ത്യ 37.2 ഓവറില്‍ 168ന് പുറത്ത്.

Subscribe Us:

സനത് ജയസൂര്യയുടെയും (98) തിലിന കണ്ടമ്പിയുടെയും (91 നോട്ടൗട്ട്) ബാറ്റിങ് കരുത്തും എയ്ഞ്ചലോ മാത്യൂസിന്റെ മാരക ബൗളിങ്ങുമാണ് (ആറ് ഓവറില്‍ 20ന് ആറ് വിക്കറ്റ്) ശ്രീലങ്കക്ക് കൂറ്റന്‍ വിജയം ഒരുക്കിയത്. രാഹുല്‍ ദ്രാവിഡ്, സുരേഷ് റെയ്‌ന, ക്യാപറ്റന്‍ ധോനി, യൂസഫ് പഠാന്‍, ഹര്‍ഭജന്‍ സിങ്, ആശിഷ് നെഹ്‌റ എന്നിവര്‍ മാത്യൂസിന്റെ രുചിയറിഞ്ഞു.