Categories

ജെറ്റ് പൈലറ്റുമാര്‍ സമരം അവസാനിപ്പിച്ചു

jet-strick

മുംബൈ: ജെറ്റ് എയര്‍വേയ്‌സിലെ പൈലറ്റുമാര്‍ നടത്തിവന്ന സമരം ഒത്തുതീര്‍ന്നു. പൈലറ്റുമാരുടെ സംഘടനാ പ്രതിനിധികളും ജെറ്റ് എയര്‍വെയ്‌സ് മാനേജ്‌മെന്റുമായി നടന്ന ചര്‍ച്ചയെത്തുടര്‍ന്നാണ് അഞ്ച് ദിവസം നീണ്ട സമരം അസാനിപ്പിക്കാന്‍ ധാരണയായത്.

10 മണിക്കൂര്‍ നേരം തുടര്‍ച്ചയായി നടത്തിയ മാരത്തോണ്‍ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. അന്താരാഷ്ട്ര സര്‍വ്വീസുകള്‍ ഉടന്‍ പുനരാരംഭിക്കുമെന്നും അഭ്യന്തര സര്‍വ്വീസുകള്‍ ഇന്ന് ഉച്ചയോടെ തുടങ്ങുമെന്നും ജെറ്റ് എയര്‍വേയ്‌സ് എക്‌സിക്യുട്ടീവ് ഡയരക്ടര്‍ സരോജ് ദത്ത വ്യക്തമാക്കി.

പിരിച്ച് വിട്ട നാലു പൈലറ്റുമാരെ ഉടന്‍ തിരിച്ചെടുക്കാന്‍ തീരുമാനമായതായി പൈലറ്റുമാരുടെ യൂണിയനായ നാഷണല്‍ ഏവിയേഷന്‍ ഗില്‍ഡ് നേതാവ് സാം തോമസ്, ജെറ്റ് എയര്‍വേയ്‌സ് എക്‌സിക്യുട്ടീവ് ഡയരക്ടര്‍ സരോജ് ദത്ത, എന്‍.എ.ജി പ്രസിഡണ്ട് ഗിരീഷ് കൗഷിക് എന്നിവര്‍ പറഞ്ഞു.

പൈലറ്റുമാരുടെ സംഘടനയായ ഏവിയേഷന്‍ ഗില്‍ഡിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് ട്രേഡ് യൂിയന്‍ രിജസ്റ്റാര്‍ പരിശോധിക്കുമെന്നും പൈലറ്റുമാര്‍ക്കെതിരായാണ് തീരുമാനമെങ്കില്‍ തങ്ങള്‍ അത് അനുസരിക്കുമെന്നും ഗിരീഷ് കൗഷിക് വ്യക്തമാക്കി. ഈ മാസം 14ന് ലേബര്‍ കമ്മീഷന് മുമ്പാകെ ഇരു വിഭാഗവും ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു.

പൈലറ്റുമാരുടെ തൊഴില്‍ സംഘടനയായ നാഷണല്‍ ഏവിയേഷന്‍ ഗില്‍ഡ് രൂപീകരിച്ചതിന്റെ പേരില്‍ മാനേജ്‌മെന്റ് രണ്ട് പൈലറ്റുമാരെ പിരിച്ചുവിടുകയായിരുന്നു. ഇവരെ തിരിച്ചെടുക്കണമെന്നും സംഘടനാ സ്വാതന്ത്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് പൈലറ്റുമാര്‍ കൂട്ട മെഡിക്കല്‍ അവധിയെടുത്ത് സമരം തുടങ്ങിയത്. ഇതെ തുടര്‍ന്ന് കൂടുതല്‍ പൈലറ്റുമാരെ പിരിച്ചുവിടാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.