Categories

Headlines

ഓം പ്രകാശ് സി.പി.ഐ.എം. വിഭാഗീയതയുടെ ഇര: അച്ഛന്‍

prasennakumar-rwതിരുവനന്തപുരം: ഓം പ്രകാശ് സി.പി.ഐ.എമ്മിലെ വിഭാഗീയതയുടെ ഇരയാണെന്ന് ഓം പ്രകാശിന്റെ അച്ഛന്‍ പ്രസന്ന കുമാരന്‍ . താനും തന്റെ കുടുംബവും കമ്മ്യൂണിസ്റ്റ് അനുഭാവികളാണ്. ഓം പ്രകാശ് ഡി.വൈ.എഫ്.ഐ. മലയിന്‍കീഴ് യൂണിറ്റ് സെക്രട്ടറി ആയിരുന്നു. എന്നാല്‍ വിഭാഗീയത മൂലം പാര്‍ട്ടിയില്‍ നിന്ന് പുറംതള്ളുകയായിരുന്നു.

ഓം പ്രകാശ് ആദ്യ കേസില്‍ പ്രതിയായതു സി.പി.ഐ.എമ്മിനു വേണ്ടിയായിരുന്നു. പിന്നീട് കേസുകള്‍ ഓം പ്രകാശിന്റെ തലയില്‍ കെട്ടിവയ്ക്കുകയായിരുന്നെന്ന് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.അസിസ്റ്റന്റ് കമ്മിഷണര്‍ സര്‍ഫുദീനാണ് ചതിച്ചത്.പാര്‍ട്ടിക്കാര്‍ ചെയ്ത കുറ്റങ്ങള്‍ ഏറ്റെടുക്കാന്‍ അവനെ പാര്‍ട്ടി പ്രേരിപ്പിക്കുകയായിരുന്നു. കോണ്‍ഗ്രസ് നേതാക്കളുമായി ഓം പ്രകാശിന് ഒരു ബന്ധവുമില്ല.കെ സുധാകരനെയോ ശോഭനാജോര്‍ജ്ജിനെയോ അവന് അറിയില്ല.

കൊലപാതകത്തില്‍ ഓംപ്രകാശിന് പങ്കില്ല. കേസില്‍ സാക്ഷിയായ അവനെ പ്രതിയാക്കിയിരിക്കുകയാണ്. പോള്‍ വധക്കേസ് സി.ബി.ഐ അന്വേഷിക്കണം. കേരള പോലീസ് അന്വേഷിച്ചാല്‍ തങ്ങള്‍ക്ക് നീതി കിട്ടില്ലെന്ന് ഉറപ്പാണ്. റിയല്‍ എസ്‌റ്റേറ്റ് കച്ചവടവുമായി ബന്ധപ്പെട്ട് മുത്തൂറ്റ് പോള്‍ എം. ജോര്‍ജുമായി ഓം പ്രകാശിന് നല്ല ബന്ധമുള്ളതായി അദ്ദേഹം പറഞ്ഞു.പോളിന്റെ സുഹൃത്ത് കൂടിയായ വിശാല്‍ നായരുമായുള്ള ബന്ധമാണ് പോളും ഓംപ്രകാശും തമ്മിലുള്ള അടുപ്പത്തിനിടയാക്കിയത്.പോളുമായി അവന്‍ നല്ല രീതിയിലുള്ള ബന്ധമായിരുന്നു. മകനു ആസ്തികളില്ലെന്നും പിതാവ് വ്യക്തമാക്കി.

ഓം പ്രകാശ് സി.പി.ഐ.എം. വിഭാഗീയതയുടെ ഇരയായി ചിത്രീകരിക്കുന്നത് ശരിയല്ലെന്ന് ഡി.വൈ.എഫ്‌.ഐ ദേശീയ പ്രസിഡന്റ് പി. ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചു. കൊള്ളരുതാത്തെ പ്രവര്‍ത്തികളെത്തുടര്‍ന്ന് 12 വര്‍ഷം മുന്‍പ് തന്നെ ഓംപ്രകാശിനെ ഡി.വൈ.എഫ്‌.ഐ പുറത്താക്കിയിരുന്നതായും ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.

Comments are closed.