Categories

Headlines

മാധ്യമങ്ങള്‍ക്കെതിരെയുള്ള കടന്നുകയറ്റം അവസാനിപ്പിക്കണം: ചെന്നിത്തല

ramesh-rwതിരുവനന്തപുരം: യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്ന മാധ്യമങ്ങള്‍ക്കു നേരെ സി.പി.ഐ.എം നടത്തുന്ന കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോള്‍ വധക്കേസില്‍ സത്യം പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്ന മാധ്യമങ്ങള്‍ക്കു നേരെ കുതിര കയറുകയാണ് സി.പി.ഐ.എം ചെയ്യുന്നത്. കേസില്‍ ഒരു രാഷ്ട്രീയ നേതാവും സ്വീകരിക്കാത്ത സമീപനമാണ് പിണറായി വിജയന്റേതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.പോള്‍ മുത്തൂറ്റ് വധക്കേസില്‍പിണറായി വിജയന് എന്തു കാര്യമെന്നും ചോദിച്ച രമേശ കേസുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്ന പിണറായിയുടെ നടപടി ദുരൂഹമാണന്നും ആരോപിച്ചു.പിണറായി വിജയന് ഹിഡന്‍ അജണ്ടയുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ചെന്നിത്തല പറഞ്ഞു.തുടര്‍ച്ചയായി വാര്‍ത്താ സമ്മേളനം നടത്തുന്നത് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനെ രക്ഷിക്കാനാണോ, ശിക്ഷിക്കാനാണോ എന്നതില്‍ സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗുണ്ടകളെ സംരക്ഷിക്കുന്ന സി.പി.ഐ.എമ്മും, അവരുടെ നേതൃത്വത്തിലുള്ള ഒരു സര്‍ക്കാരുമാണ് കേരളം ഭരിക്കുന്നത്. പോലീസ് സ്‌റ്റേഷനു മുന്നില്‍ ബോംബുണ്ടാക്കുമെന്ന് പറഞ്ഞ ആളാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത്. ഈ അവസരത്തില്‍ കേരളം ഗുണ്ടകളുടെ സ്വര്‍ഗമായില്ലെങ്കിലേ അത്ഭുതമുള്ളുവെന്നും ചെന്നിത്തല പറഞ്ഞു. സി.പി..ഐ.എം നിയമസഭാ കക്ഷിനേതാവിന്റെ മകന്റെ കയ്യില്‍ വച്ച് ബോംബ് പൊട്ടിയതും, അബ്കാരി ഇടപാടുകാരന്‍ മണിച്ചന്റെ കയ്യില്‍ നിന്ന് പണം വാങ്ങിയവര്‍ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിമാരായതും എല്ലാവര്‍ക്കും അറിയാമെന്ന് രമേശ് പറഞ്ഞു.

കേസിനെ സംബന്ധിച്ച് കോടതി വിമര്‍ശനം ഉയര്‍ന്നതാണ്. കേരള ചരിത്രത്തില്‍ ഇത്രയേറെ ക്രമസമാധന പ്രശ്‌നം ഉണ്ടായ കാലം വേറെയില്ല. ഗുണ്ടകളും പോലീസും സി.പി.ഐ.എം. പ്രവര്‍ത്തകരും ചേര്‍ന്ന് കേരളത്തില്‍ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നുവെന്ന് ചെന്നിത്തല പറഞ്ഞു.സി.പി.ഐ.എം. പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച 23 സംഭവങ്ങള്‍ കേരളത്തിലുണ്ടായി.

ആര്‍.എസ്.എസ്‌കാരാണ് പോള്‍ വധത്തിന് പിന്നിലെന്ന് ആദ്യം പറഞ്ഞ പിണറായി വിജയന്‍ ഇപ്പോള്‍ പറയുന്നു കോണ്‍ഗ്രസാണെന്ന്. കോണ്‍ഗ്രസിന് ഈ കേസുമായി ബന്ധമൊന്നുമില്ലെന്നും, അതേപ്പറ്റി സര്‍ക്കാര്‍ അന്വേഷണം നടത്തുന്നത് കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നുവെന്നും ചെന്നിത്തല പറഞ്ഞു.ഗുണ്ടകളെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് ഒരുകാലത്തും ശ്രമിച്ചിട്ടില്ല. ഓംപ്രകാശ് കോണ്‍ഗ്രസ് എം.എല്‍.എയുടെ മുറിയില്‍ താമസിച്ചുവെന്ന ആരോപണം സംശയത്തിന്റെ പുകമറ സൃഷ്ടിക്കാനാണ്. ഇപ്പോള്‍ എം.പിആയ മൂന്ന് എം.എല്‍.എമാരോടും ഇത് ആരാഞ്ഞുവെന്നും ഇവരുടെയൊന്നും മുറിയില്‍ ഓംപ്രകാശ് തങ്ങിയിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു.

എസ് ആകൃതിയിലുള്ള കത്തി ആര്‍.എസ്.എസുകാര്‍ ഉപയോഗിക്കുന്നതാണെന്നു പിണറായി ആദ്യം പറഞ്ഞു. പക്ഷെ കത്തി നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് പോലീസാണെന്ന് വ്യക്തമായതോടെയുണ്ടായ ജാള്യം മറയ്ക്കാനാണ് പിണറായി ഇപ്പോള്‍ ശ്രമിക്കുന്നത്. പിണറായിയുടെ മുഖംമൂടി ഇതോടെ അഴിഞ്ഞു കഴിഞ്ഞു. സത്യം പുറത്തുവരുന്നതു തടയാനാണ് പിണറായി മാധ്യമങ്ങളെ ആക്രമിക്കുന്നത്. എല്ലാ കുറ്റവാളികളെയും വെള്ളപൂശാനാണ് പിണറായി ശ്രമിക്കുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ