k-sudhakaran-rw-2കൊച്ചി: പിണറായി വിജയന്‍ നടത്തിയ വാര്‍ത്താസമ്മേളനം ലക്ഷ്യം വെക്കുന്നത് കോടിയേരിയെ ആണെന്ന് കെ. സുധാകരന്‍ എം.പി. പറഞ്ഞു. വി.എസിന് ശേഷം ആര് മുഖ്യമന്ത്രിയാകും എന്ന കാര്യത്തില്‍ കോടിയേരിയക്കെതിരെ തോമസ് ഐസകിനെയാണ് പിണറായി ഉയര്‍ത്തിക്കൊണ്ടുവരുന്നത്. അതിനായി കോടിയേരി നാടിനും നാട്ടുകാര്‍ക്കും മുന്നില്‍ പരമാവധി അപഹാസ്യനാക്കാനാണ് ശ്രമിക്കുന്നത്.

വിഭാഗീയതയുടെ ഭാഗമായി പാര്‍ട്ടി പിടിച്ചെടുക്കാന്‍ ഓംപ്രകാശിന്റെ സഹായം തേടിയിരുന്നു എന്ന കാര്യം പിണറായി വിജയന്‍ തന്നെ തിരുവനന്തപുരത്തെ പാര്‍ട്ടി റിപ്പോര്‍ട്ടിങ്ങില്‍
വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ട് കീഴ്ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

Subscribe Us:

ഗുണ്ടാത്തലവന്‍ ഓംപ്രകാശ് ഡി.വൈ.എഫ.്‌ഐ പ്രവര്‍ത്തകനാണ്. വഞ്ചിയൂരിലെ സി.പി.ഐ.എം ഓഫിസില്‍ കുടികിടപ്പുകാരനായ ഓംപ്രകാശ് കെ. സുധാകരനൊപ്പം എം.എല്‍.എ ഹോസ്റ്റലില്‍ താമസിച്ചു എന്നു പറയുന്നത് ആര്‍ക്കും വിശ്വസിക്കാനാവില്ല.ഓംപ്രകാശോ പുത്തന്‍പാലം രാജേഷോ തന്റെ മുറിയില്‍ ഒരു മണിക്കൂറെങ്കിലും ചെലവഴിച്ചുവെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പി്ക്കാമെന്നും സുധാകരന്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തനിക്കെതിരായ ആരോപണം തെളിയിക്കാനുള്ള മര്യാദ പിണറായി കാണിക്കണം.അതിനു കഴിഞ്ഞില്ലെങ്കില്‍ പിണറായി പൊതുപ്രവര്‍ത്തനം ഉപേക്ഷിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. തലസ്ഥാനത്തെ കാമ്പസുകളില്‍ ബിനീഷ് കോടിയേരിക്കൊപ്പം എസ്.എഫ്.ഐക്ക് വേണ്ടി പ്രവര്‍ത്തിച്ച ഓംപ്രകാശിനെ പിണറായി തള്ളിപ്പറഞ്ഞത് ശരിയായില്ലെന്നും സുധാകരന്‍ പറഞ്ഞു.