Administrator
Administrator
വ്യക്തിമുദ്ര പതിപ്പിച്ച നേതാവ്: ഉമ്മന്‍ചാണ്ടി
Administrator
Saturday 5th September 2009 8:57am

ummanchandy-rwകോട്ടയം: കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയുടെ ഭാര്യ എന്നതില്‍ ഉപരി പ്രവര്‍ത്തിച്ച എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു മേഴ്‌സിരവിയെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു. നാല്‍പതു വര്‍ഷത്തിലേറെക്കാലം മേഴ്‌സിരവിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു്. സാമൂഹികപ്രശ്‌നങ്ങളില്‍ ആത്മാര്‍ത്ഥതയോടെയാണ് മേഴ്‌സിരവി നിലകൊണ്ടിരുന്നത്.

വയലാര്‍ രവിയുടെ രാഷ്ട്രീയ വിജയങ്ങള്‍ക്ക് പിന്നിലെ ശക്തി അവരായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നില്ലെങ്കില്‍ രാഷ്ട്രീയരംഗത്ത് വളരെ ഉയര്‍ന്ന നിലയില്‍ എത്തേണ്ട വ്യക്തിത്വമായിരുന്നു അവര്‍. രോഗത്തെ പോലും അവര്‍ നേരിട്ട രീതി സമാനതകളില്ലാത്തതാണെന്നും ഉമ്മന്‍ചാണ്ടി ഓര്‍മിച്ചു.

Advertisement