blood_spatter-rwകോഴിക്കോട്: രാമനാട്ടുകരക്കടുത്തെ വൈദ്യരങ്ങാടിക്ക് സമീപം പുളിക്കലില്‍ കാറില്‍ ടിപ്പര്‍ ലോറിയിടിച്ച് നാലുപേര്‍ മരിച്ചു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

കാര്‍ യാത്രക്കാരായിരുന്ന പയ്യോളി സ്വദാശികളായ പുത്തലത്ത് വീട്ടില്‍ ശ്രീനി, കേളന്‍പറമ്പില്‍ ഹരീഷ്, മുളാനി രാജീവന്‍, പാറക്കാട്ട് സതീശന്‍ എന്നിവരാണ് മരിച്ചത്. നാലുപേരും സംഭവ സ്ഥലത്തുവച്ചുതന്നെ മരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റയാളെ തിരിച്ചറിഞ്ഞിട്ടില്ല.

Subscribe Us:

മലപ്പുറം പൂക്കോട്ടൂരില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്. കല്യാണത്തില്‍ പങ്കെടുത്ത ശേഷം കോഴിക്കോട്ടേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ഇരുവാഹനങ്ങളും അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പോലീസ് സ്ഥലത്തെത്താന്‍ വൈകിയെന്നാരോപിച്ച് നാട്ടുകാര്‍ ഗതാഗതം തടസ്സപ്പെടുത്തി. പിന്നീട് ഗതാഗതം പുനസ്ഥാപിച്ചു.