vsachudanandan-rw-15പത്തനംതിട്ട: ന്യായമായ അവകാശങ്ങള്‍ക്കു വേണ്ടി സംഘടിക്കുന്നതിനെ ജാതീയതയെന്നു പറയാന്‍ സാധിക്കില്ലെന്നു മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. എന്നാല്‍ അന്യായമായ അവകാശങ്ങള്‍ സംഘടിതമായി പിടിച്ചു പറ്റാന്‍ ശ്രമിക്കുന്ന കാലമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.തിരുവല്ലയില്‍ യോഗക്ഷേമ സഭ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

പരിപാടിയില്‍ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസഭട്ടതിരി അധ്യക്ഷ ത വഹിച്ചു. തൃശൂര്‍ തെക്കേമഠം മൂപ്പില്‍ ശങ്കരാനന്ദ ബ്രഹ്മാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. ശബരിമല തന്ത്രി കണ്ഠര് മഹേശ്വര് ദീപം തെളിച്ചു. ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ ത്തോമ്മാ വലിയ മെത്രാപ്പോലീത്ത, ആന്റോ ആന്റണി എംപി, എം.എല്‍.എമാരായ മാത്യു ടി.തോമസ്, ജോസഫ് എം.പുതുശേരി, കുമ്മനം രാജശേഖരന്‍, അഡ്വ.കെ അനന്തഗോപന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Subscribe Us: