Categories

വൃന്ദകാരാട്ടിനെ പോലീസ് അറസ്റ്റുചെയ്തു വിട്ടയച്ചു

brinda-karat-rwമധുര: സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിനെ തമിഴ്‌നാട്ടില്‍ പോലീസ് അറസ്റ്റ് ചെയ്തു വിട്ടയച്ചു. തമിഴ്‌നാട്ടിലെ മധുരയില്‍ ദളിതര്‍ക്കെതിരെ ജാതി വിവേചനങ്ങള്‍ നിലനില്‍ക്കുന്ന ഉത്തംപുരം ഗ്രാമം സന്ദര്‍ശിക്കുന്നതിനിടയിലാണ് വൃന്ദ കാരാട്ടിനെ അറസ്റ്റ് ചെയ്തത്. തിരുപ്പുരം കുണ്ട്രം പോലീസാണ് കസ്റ്റഡിയിലെടുത്തത്.പാര്‍ട്ടി അംഗങ്ങളായ വിധവകളുടെ ശാക്തീകരണം സംബന്ധിച്ച സെമിനാറില്‍ പങ്കെടുക്കാനായിരുന്നു വൃന്ദ കാരാട്ട് മധുരയിലെത്തിയിരുന്നത്. തുടര്‍ന്ന് ഉത്തംപുരം ഗ്രാമം സന്ദര്‍ശിക്കാനായിരുന്നു വൃന്ദയുടെ ശ്രമം.

രാവിലെ എട്ടുമണിയോടെ അരമണിക്കൂറോളം ഇവരെ പോലീസ കസ്റ്റഡിയില്‍ വച്ചു. പാര്‍ട്ടി നേതാക്കള്‍ മുഖ്യമന്ത്രി കരുണാനിധി അടക്കമുള്ളവരുമായി സംസാരിച്ചതിന് ശേഷമാണ് ഇവരെ വിട്ടയക്കാന്‍ പോലീസ് തയ്യാറായത്. ദളിതരെ വന്‍മതിലുകള്‍ നിര്‍മ്മിച്ച് അകറ്റിനിര്‍ത്തുന്ന സംഭവം നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും പ്രകാശ് കാരാട്ട് അടക്കമുള്ളവര്‍ കഴിഞ്ഞ വര്‍ഷം അവിടെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.ഇത്തരത്തില്‍ ഒരു മതില്‍ കഴിഞ്ഞ വര്‍ഷം പൊളിച്ചു നീക്കിയിരുന്നു.

അതേസമയം വൃന്ദയെ കസ്റ്റഡിയിലെടുത്തത് എന്തിനാണെന്ന് വൃന്ദയോടോ പാര്‍ട്ടി അംഗങ്ങളോടോ പറഞ്ഞിട്ടില്ലെന്ന് തമിഴ്‌നാട്ടിലെ സി.പി.ഐ.എം നേതാക്കള്‍ പറഞ്ഞു.ഗ്രാമത്തില്‍ പ്രശ്‌നങ്ങളുണ്ടെന്നും അവിടേക്ക് പോകാനാവില്ലെന്നും പോലീസ് പറഞ്ഞതായും തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നെന്നും വൃന്ദകാരാട്ട് മാധ്യമങ്ങളോട് പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.