Administrator
Administrator
ജറ്റ് സമരം: ചര്‍ച്ച തീരുമാനമായില്ല.
Administrator
Saturday 12th September 2009 9:44am

jet-strickമുംബൈ: മൂന്ന് ദിവസമായി തുടരുന്ന ജെറ്റ് എയര്‍ലൈന്‍സ് പൈലറ്റുമാരുടെ സമരം അവസാനിപ്പിക്കുന്നതിനായി ജെറ്റ് മാനേജ്‌മെന്റും പൈലറ്റുമാരും ഡല്‍ഹി ചീഫ് ലേബര്‍ കമ്മീഷന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച പരാജയപ്പെട്ടു. ശനിയാഴ്ച മുംബൈയിലും ചര്‍ച്ച തുടരും. അന്തിമ തീരുമാനം ആകാതെ ജോലിയില്‍ പ്രവേശിക്കില്ലെന്ന് പൈലറ്റുമാരുടെ സംഘടന ഉറച്ച നിലപാടെടുക്കുകയായിരുന്നു. ഒന്‍പതു മണിക്കൂര്‍ നീണ്ടു നിന്ന മാരത്തോണ്‍ ചര്‍ച്ചയാണ് വെള്ളിയാഴ്ച നടന്നത്.

പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാമെന്ന് ജെറ്റ് അധികൃതര്‍ സമ്മതിച്ചുവെന്നും എന്നാല്‍ ചില കാര്യങ്ങളില്‍ക്കൂടി ധാരണയാവേണ്ടതുണ്ടെന്നും ചര്‍ച്ച്ക്ക് ശേഷം പൈലറ്റുമാരുടെ പ്രതിനിധികള്‍ വ്യക്തമാക്കി.

എന്നാല്‍ പൈലറ്റുമാരുടെ തൊഴിലാളി സംഘടനയായ ഏവിയേഷന്‍ ഗില്‍ഡിനെ അംഗീകരിക്കാന്‍ മാനേജ്‌മെന്റ് തയ്യാറാകുമോയെന്ന് വ്യക്തമായിട്ടില്ല. ഏവിയേഷന്‍ ഗില്‍ഡ് രൂപീകരണത്തിന് മുന്‍കയ്യെടുത്ത രണ്ട് പൈലറ്റുമാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്നാണ് പൈലറ്റുമാര്‍ കൂട്ട അവധിയെടുത്തത്.

അതേസമയം പൈലറ്റുമാരുടെ സമരം നാലാം ദിവസത്തിലേക്കു കടന്നതോടെ വിമാനയാത്രക്കാരുടെ ദുരിതം രൂക്ഷമായി. ഇന്ന് 150 വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു. ഇതില്‍ 15 എണ്ണം രാജ്യാന്തര സര്‍വീസുകളാണ്.സമരം മൂലം കമ്പനിക്ക് 60 കോടി രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്.

Advertisement