Categories

തന്റെ കൈകള്‍ ശുദ്ധമാണ്: സുധീരന്‍

vm-sudeeran-rwതിരുവനന്തപുരം: അഴിമതിക്കെതിരെ വര്‍ഷങ്ങളായി പൊരുതുന്ന ആളായ തന്റെ കൈകള്‍ ശുദ്ധമാണെന്ന് വി.എം. സുധീരന്‍ പറഞ്ഞു.അതുകൊണ്ടു തന്നെ ഇത്തരം ആരോപണങ്ങള്‍ അത്ഭുതവും വേദനയും ഉണ്ടാക്കുന്നു. പിണറായിയുടെ ആരോപണം അദ്ദേഹത്തിനും പാര്‍ട്ടിക്കും എതിരെയുള്ളവരെ ദുര്‍ബലരാക്കാനുള്ള സംഘടിത ശ്രമത്തിന്റെ ഭാഗമാണ്- സുധീരന്‍ വ്യക്തമാക്കി.

തന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം നല്‍കിയെന്ന കോടാലി ശ്രീധരന്റെ മൊഴി അതു വന്ന കാലത്തു തന്നെ താന്‍ നിഷേധിച്ചതാണെന്ന് ഇതുവരെ ആരില്‍ നിന്നും അനധികൃതമായി പണം സ്വീകരിച്ചിട്ടില്ല. കളങ്കിതരായ വ്യക്തികളുമായി എനി്‌ക്കൊരു ബന്ധവുമില്ല. എന്നെ കരി വാരി തേയ്ക്കാനുള്ള ശ്രമമാണ് പിണറായി നടത്തുന്നതെന്നും സുധീരന്‍ ആരോപിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.