pinarayi-new-rwതിരുവനന്തപുരം: ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുള്ളത് കോണ്‍ഗ്രസിനാണെന്നും കേരളത്തിലെ മാധ്യമങ്ങള്‍ ഗുണ്ടകളെ സംരക്ഷിക്കുകയാണെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.പോള്‍ മുത്തൂറ്റ് വധക്കേസില്‍ അന്വേഷണം വഴിതിരിച്ചുവിടാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുകയാണ്. ചങ്ങനാശേരിയിലെ ഗുണ്ടാസംഘത്തെ ആലപ്പുഴയില്‍ എത്തിച്ചത് കോണ്‍ഗ്രസുകാരനാണ്. ജയന്‍ എന്ന ആര്‍ എസ് എസുകാരന്റെ സഹായത്തോടെയാണ് ഇത് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഗുണ്ടാനേതാവ് ഓംപ്രകാശ് ഇപ്പോള്‍ എം പിയായ ഒരു കോണ്‍ഗ്രസ് മുന്‍ എം.എല്‍.എയുടെ മുറിയില്‍ താമസിച്ചതിന് തെളിവുകളുണ്ട്. ഹവാല പണമിടപാടിന്റെ പേരില്‍ പിടിയിലായ കോടാലി ശ്രീധരന് വി.എം സുധീരനടക്കമുള്ള നേതാക്കളുമായാണ് ബന്ധമുള്ളത്. ഇയാള്‍ ഐ.എന്‍.ടി.യു.സിക്കാരനാണ്.ഇയാളെ അറസ്റ്റു ചെയ്തപ്പോള്‍ വി.എം.സുധീരന്‍ 5000 രൂപ കൈപ്പറ്റിയതായി മൊഴി നല്‍കിയിരുന്നു. മുന്‍പ് കെ.സുധാകരന്റെ നേതൃത്വത്തില്‍ ഗുണ്ടകളെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്.ഇതെല്ലാം കോണ്‍ഗ്രസ്-ഗുണ്ട ബന്ധമല്ലേ വെളിപ്പെടുത്തുന്നത്. ഏതെങ്കിലും സി.പി.ഐ.എം കാര്‍ക്ക് പങ്കുണ്ടെങ്കില്‍ അവര്‍ പാര്‍ട്ടിയിലുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഓംപ്രകാശിനെ ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റു ചെയ്യാന്‍ തീരുമാനിച്ചതും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് പാസ്‌പോര്‍ട്ട് കണ്ടുകെട്ടിയതും എല്‍ഡിഎഫ് സര്‍ക്കാരാണ്. ഓംപ്രകാശിന് പാസ്‌പോര്‍ട്ട് അനുവദിച്ചത് യുഡിഎഫ് സര്‍ക്കാരുമാണ്. രാജേഷിനെ ആറു മാസം ജയിലിലിട്ടതും എല്‍ഡിഎഫ് സര്‍ക്കാരാണ്.

Subscribe Us:

കേസന്വേഷണത്തില്‍ പോലീസിന്റെ സേവനം സ്ത്യുതര്‍ഹമാണ്. അഭിനന്ദിക്കുന്നതിനു പകരം മാധ്യമങ്ങള്‍ പോലീസിനെ നിന്ദിക്കുന്നു.മാധ്യമങ്ങള്‍ക്ക് ഈ കേസില്‍ ചില ദുരുദ്ദേശങ്ങളുണ്ട്. ഉദ്യോഗസ്ഥന്‍മാരുടെ മനോവീര്യം തകര്‍ക്കാനുള്ള നീക്കമാണ് ചില മാധ്യമങ്ങള്‍ നടത്തുന്നത്. നിങ്ങള്‍ എവിടെനിന്നാണ് ഈ വാര്‍ത്തകള്‍ കൊണ്ടുവരുന്നത്. മാധ്യമങ്ങളെക്കുറിച്ചാണ് പോലീസ് അന്വേഷിക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.യഥാര്‍ഥ വസ്തുതകള്‍ മറച്ചു വയ്ക്കാന്‍ ആഗ്രഹിക്കുന്ന മാധ്യമങ്ങള്‍ കള്ള പ്രചാരണം നടത്തുകയാണ്.സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നിരിക്കുന്നതായി വരുത്തി തീര്‍ക്കുകയാണ് അതിനു പിന്നിലുള്ള ലക്ഷ്യമെന്നും പിണറായി ആരോപിച്ചു.കേരളത്തിലെ ക്രമസമാധാനത്തിന് ഒരു കുഴപ്പവുമില്ലഅത് ഇന്റലിജന്‍സ് ബ്യൂറോ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അല്ലാതെ ഏതെങ്കിലും മാധ്യമങ്ങള്‍ നടത്തിയ പഠനമല്ല. കേസന്വേഷണം നടത്തേണ്ടത് പോലീസാണെന്നും അതില്‍ മാധ്യമങ്ങള്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും പിണറായി പറഞ്ഞു.