Categories

ആന്ധ്ര തേങ്ങുന്നു ; പൊലിഞ്ഞത് ജനപ്രിയ മുഖ്യമന്ത്രി

ys-ragashekhara-reddy-storആന്ധ്ര ജനതയുടെ ക്ഷേമപ്രവര്‍ത്തനത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച ജനപ്രിയ മുഖ്യമന്ത്രിയായിരുന്നു വൈ.എസ് രാജശേഖര റെഡ്ഡി. സര്‍ക്കാര്‍ പദ്ധതികളുടെ നടത്തിപ്പ് പരിശോധിക്കാനായി ഗ്രാമങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന പദ്ധതിയുടെ ഉദ്ഘാടനത്തിന് പുറപ്പെടുമ്പോള്‍ തന്നെയായി അദ്ദേഹത്തിന്റെ അന്ത്യവും. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കുന്ന ശൈലിയായിരുന്നു അദ്ദേഹത്തിന്. കോണ്‍ഗ്രസ് പാര്‍ട്ടി പടുത്തുയര്‍ത്തുന്നതിലും അ്‌ദ്ദേഹം കാര്യമായ സംഭാവന ചെയ്തിട്ടുണ്ട്.

‘ഗ്രാമങ്ങളില്‍ സന്ദര്‍ശനം നടത്തി അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കാനാണ് തന്റെ ശ്രമം. ഇതിനായി ഗ്രാമവാസികളുമായി താന്‍ നേരിട്ട് സംസാരിക്കും. തന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്ന് ഉദ്യാഗസ്ഥരോട് പറഞ്ഞിട്ടുണ്ട്’- ഹെലികോപ്റ്ററില്‍ യാത്ര തിരിക്കുന്നതിന് മുമ്പ് അവസാനമായി റെഡ്ഡി പറഞ്ഞത് ഇതായിരുന്നു.

‘വരള്‍ച്ച കാരണം ജനങ്ങള്‍ അനുഭവിക്കുന്ന ദുരന്തങ്ങള്‍ തനിക്ക നേരിട്ടറിയണം. കര്‍ഷകര്‍ക്ക് ആവശ്യമായ സഹായം ലഭിക്കുന്നുണ്ടോ ജനം കുടിവെള്ളത്തിനായി പ്രയാസപ്പെടുന്നുണ്ടോ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് അറിയാന്‍ തന്റെ സന്ദര്‍ശനത്തിലൂടെ കഴിയും. റേഷന്‍ കാര്‍ഡില്ലാത്ത നിരവധി പേര്‍ ഗ്രാമങ്ങളിലുണ്ടെന്ന് തനിക്ക് അറിയാന്‍ കഴിഞ്ഞു. അവരെയും തനിക്ക് നേരിട്ട് കാണണം. എല്ലാ പാവപ്പെട്ടവര്‍ക്കും വീടും രേഷന്‍കാര്‍ഡും നല്‍കുമെന്ന് ഞങ്ങള്‍ അവര്‍ക്ക് വാഗ്ദാനം നല്‍കിയതാണ്.

ഇന്നത്തെ സന്ദര്‍ശനം ഒരു തുടക്കം മാത്രമാണ്. 20000 ത്തോളം ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാന്‍ ഏറെ ബുദ്ധിമുട്ടുണ്ട്. മാസത്തില്‍ നാലോ അഞ്ചോ ദിവസം സന്ദര്‍ശനത്തിനായി മാറ്റിവെക്കും. ദിവസവും നാലോ അഞ്ചോ ഗ്രാമങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ കഴിയുമെന്നാണ് കരുതുന്നത്.

രാജ്യം കണ്ട സമര്‍ഥനായ മുഖ്യമന്ത്രിയായിരുന്നു റെഡ്ഡിയെന്ന് ആന്ധ്ര പ്രേദശ് ഗവര്‍ണര്‍ എന്‍ ഡി തിവാരി പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.