sdതായ്‌പെയ്: അഴിമതിക്കേസില്‍ തായ്‌വാന്‍ മുന്‍ പ്രസിഡന്റ് ചെന്‍ ഷൂയി ബിയാനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. 2000-2008 വര്‍ഷത്തില്‍ പ്രസിഡന്റായിരുന്ന കാലത്ത് ഫണ്ടുകള്‍ വകമാറ്റി ചെലവഴിച്ചു, കൈക്കൂലി വാങ്ങി, അനധികൃത പണമിടപാടുകള്‍ നടത്തി തുടങ്ങിയവയാണ് ബിയാനെതിരെയുള്ള കുറ്റം.

ചൈനയില്‍നിന്നും സ്വാതന്ത്ര്യം നേടണമെന്ന തന്റെ വാദത്തോടുള്ള എതിര്‍പ്പാണ് തന്നെ കേസില്‍ കുടുക്കാന്‍ കാരണമെന്ന് ബിയെന്‍ ആരോപിച്ചു. ബെയ്ജിങ് നിര്‍ദേശാനുസരണം ഇപ്പോഴത്തെ പ്രസിഡന്റ് മാ ലിങ് ജിയോ തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Subscribe Us:

കഴിഞ്ഞ ഡിസംബര്‍ മുതല്‍ ബിയെന്‍ തടവിലാണ്. അനധികൃതമായി പ്രസിഡന്റിന്റെ ഫണ്ടുകള്‍ ചെലവഴിച്ചതിന് ബിയെന്റ് ഭാര്യ വു ഷു ചെന്‍ കഴിഞ്ഞ സെപ്തംബറില്‍ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇവരെ ഒരുവര്‍ഷത്തെ തടവിനും ശിക്ഷിച്ചിട്ടുണ്ട്. ബിയെന്റെ മകനും മരുമകള്‍ക്കുമെതിരെ സമാന കുറ്റത്തിന് കേസുകളുണ്ട്. 1949 ലെ ആഭ്യന്തരയുദ്ധക്കാലത്താണ് ചൈനയും തായ് വാനും വേര്‍പിരിഞ്ഞത്.