Categories

രാഷ്ട്രീയരംഗത്തെ മൂത്തസഹോദരി: ചെന്നിത്തല

ramesh-rwകോട്ടയം: രാഷ്ട്രീയരംഗത്ത് ഒരു ചേച്ചിയയോ അമ്മയയോ ആയിരുന്നു തനിക്ക് മേഴ്‌സി രവിയെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല .സ്‌നേഹസമ്പന്നയായ ഒരു മൂത്ത സഹോദരിയേയാണ് മേഴ്‌സി രവിയുടെ വിയോഗത്തിലൂടെ തനിക്ക് നഷ്ടമായതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വളരെക്കാലത്തെ വ്യക്തിപരമായ അടുപ്പം അവരുമായി ഉണ്ടായിരുന്നു.അവസാനമായി കൊച്ചിയിലെ വസതിയില്‍ കണ്ട വേളയിലും കേരള രാഷ്ട്രീയത്തിലെ ഗതിവിഗതികളെക്കുറിച്ച് സംസാരിച്ചു. എല്ലാ കാര്യത്തിലും വ്യക്തമായ അഭിപ്രായം അവര്‍ക്കുണ്ടായിരുന്നു.ചെന്നിത്തല ഓര്‍മ്മിച്ചു.

Comments are closed.